പാപ്പനംകോട് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം: പ്രതിയെ നേമം പോലീസ് പിടികൂടി

 പാപ്പനംകോട് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം: പ്രതിയെ നേമം പോലീസ് പിടികൂടി

തിരുവനന്തപുരം:

പാപ്പനംകോട്ടെ ജ്വല്ലറിയുടെ പൂട്ട് തകർത്ത് ഉള്ളിൽ പ്രവേശിച്ച് സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നേമം വള്ളംകോട് എസ്.ആർ. നിവാസിൽ വെങ്കിടാചലം മകൻ ശരവണകുമാർ (52) ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മേയ് 31-ാം തീയതി പുലർച്ചെ 3:00 മണിയോടെയായിരുന്നു സംഭവം. പാപ്പനംകോട് ഭാഗത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ പൂട്ട് തകർക്കാൻ പ്രതി ശ്രമിക്കുന്നത് രാത്രികാല പട്രോളിംഗിൽ ഏർപ്പെട്ടിരുന്ന നേമം പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോലീസ് ഉടൻ തന്നെ ഇയാളെ സംഭവസ്ഥലത്തു വച്ചുതന്നെ കൈയോടെ പിടികൂടി.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News