Tags :Kasaragod

News കാസർകോട്

കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനാസ്ഥ: പതിനഞ്ചുകാരന് നൽകിയത് കാലാവധി കഴിഞ്ഞ ആൻ്റിബയോട്ടിക്; ഞെട്ടിക്കുന്ന

BY : KRISHNANKUTTY KASARGOD കാസർകോട്: ജീവൻ രക്ഷാകേന്ദ്രങ്ങളാകേണ്ട സർക്കാർ ആശുപത്രികളിൽനിന്ന് രോഗികൾക്ക് മരണക്കെണിയൊരുക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി. കാസർകോട് ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരന് കാലാവധി പൂർത്തിയായ ആൻ്റിബയോട്ടിക് ഗുളികകൾ നൽകുകയായിരുന്നു. നാലു ദിവസത്തോളം ഈ മരുന്ന് കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബായാർ സ്വദേശിയായ അഹമ്മദ് ഇർഫാസ് എന്ന പതിനഞ്ചുകാരനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. കാലിലെ മുറിവിനും […]Read More

News

കുമ്പളയിൽ ടോൾ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി; പ്ലാസ തകർത്തു, സംഘർഷാവസ്ഥ

കാസർകോട്: കുമ്പള ആരിക്കാടിയിൽ ദേശീയപാതയിലെ ടോൾ പിരിവിനെതിരെ നടന്ന പ്രതിഷേധം രൂക്ഷമായ സംഘർഷത്തിൽ കലാശിച്ചു. രാത്രിയോടെ ടോൾ പ്ലാസയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ബൂത്തുകളിലെ സിസിടിവി ക്യാമറകളും ചില്ലുകളും അടിച്ചുതകർത്തു. സംഘർഷത്തെത്തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ കലക്ടർ കെ. ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധം അക്രമാസക്തമായത്. ടോൾ പിരിവുമായി മുന്നോട്ട് പോകുമെന്ന ദേശീയപാത അതോറിറ്റിയുടെ കർശന നിലപാടാണ് സമരക്കാരെ ചൊടിപ്പിച്ചത്. ഹൈക്കോടതിയിൽ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ അന്തിമ വിധി […]Read More

Travancore Noble News