National
News
മരിച്ച സഹോദരിയെ നേരിട്ട് ഹാജരാക്കണം; ഗത്യന്തരമില്ലാതെ അസ്ഥികൂടം തോളിലേറ്റി വയോധികൻ ബാങ്കിലെത്തി
ഭുവനേശ്വർ: നിയമങ്ങളുടെ നൂലാമാലകളും ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ സമീപനവും കാരണം ഒരു വയോധികൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി. ഒഡിഷയിലെ കിയോഞ്ചർ (Keonjhar) ജില്ലയിലെ പാട്ന ബ്ലോക്കിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്കിന്റെ മാലിപോസി ശാഖയിലാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ഡിയാനലി ഗ്രാമവാസിയായ ജീതു മുണ്ട (50) ആണ് തന്റെ മരിച്ചുപോയ സഹോദരി കൽറ മുണ്ടയുടെ (56) അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തിയത്. 2026 ജനുവരി 26-നാണ് കൽറ മുണ്ട മരണപ്പെട്ടത്. അവരുടെ അക്കൗണ്ടിലുള്ള 20,000 രൂപ […]Read More
