Tags :Online Booking

News ഗുരുവായൂർ

ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം വിജയം: ആദ്യ രണ്ട് ദിനങ്ങളിൽ മൂവായിരത്തിലേറെ ഭക്തർ

BY: PRANOB ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമമായ ഭക്തജന ദർശനം ഉറപ്പാക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനത്തിന് വൻ പ്രതികരണം. വെർച്വൽ ക്യൂ മാർഗ്ഗം ഏർപ്പെടുത്തിയ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രമായി മൂവായിരത്തിലധികം ഭക്തരാണ് ഭഗവദ്ദർശനം നടത്തിയത്. ഓഗസ്റ്റ് 4 ചൊവ്വാഴ്ച ആരംഭിച്ച സംവിധാനം വഴി ആദ്യദിനം 1,482 പേരും, രണ്ടാം ദിനം 1,606 പേരുമാണ് ദർശനം നടത്തിയത്. ഈ രണ്ട് ദിവസങ്ങളിലായി ആകെ 4,800 ഓളം പേർ ഓൺലൈൻ വഴി മുൻകൂട്ടി ബുക്കിംഗ് പൂർത്തിയാക്കിയിരുന്നു. […]Read More

News ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സൗജന്യ ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

BY: ANEESH GURUVAYUR ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇനി സൗജന്യ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തുടക്കത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്. ബുക്കിങ്ങ് വിവരങ്ങൾ: ഭക്തർക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് വെർച്വൽ ക്യൂ ദർശനത്തിനായി ബുക്കിങ് നടത്താവുന്നതാണ്.Read More

Travancore Noble News