ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സൗജന്യ ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

 ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സൗജന്യ ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

BY: ANEESH GURUVAYUR

ഗുരുവായൂർ:

ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഇനി സൗജന്യ ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്.

പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് തുടക്കത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്.

ബുക്കിങ്ങ് വിവരങ്ങൾ:

  • ദിവസേനയുള്ള പ്രവേശനം: പ്രതിദിനം 2400 പേർക്ക് ദർശനം നടത്താം.
  • സ്ലോട്ട് ക്രമീകരണം: ഓരോ മണിക്കൂറിലും 300 പേർക്ക് പ്രവേശനം അനുവദിക്കും.
  • സമയക്രമം:
    • രാവിലത്തെ സ്ലോട്ടുകൾ: 7, 8, 9, 10
    • ഉച്ചയ്ക്കത്തെ സ്ലോട്ടുകൾ: 12, 1
    • വൈകീട്ടത്തെ സ്ലോട്ടുകൾ: 4, 5
  • പരമാവധി ആളുകൾ: ഒരു സ്ലോട്ടിൽ 6 പേർക്ക് വരെ ഒരുമിച്ച് ബുക്ക് ചെയ്യാം.

ഭക്തർക്ക് ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ guruvayurdevaswom.in സന്ദർശിച്ച് വെർച്വൽ ക്യൂ ദർശനത്തിനായി ബുക്കിങ് നടത്താവുന്നതാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News