മിസൈൽ ഭീഷണി: ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് യു.എ.ഇ; ഗൾഫ് മേഖലയിൽ നയതന്ത്ര വിള്ളൽ രൂക്ഷം

 മിസൈൽ ഭീഷണി: ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് യു.എ.ഇ; ഗൾഫ് മേഖലയിൽ നയതന്ത്ര വിള്ളൽ രൂക്ഷം

ദുബായ്:

ഇറാനിൽ നിന്നുള്ള മിസൈൽ ഭീഷണിയെ തുടർന്ന് രാജ്യവുമായുള്ള എല്ലാ സാമ്പത്തിക-വ്യാവസായിക ഇടപാടുകളും യു.എ.ഇ അടിയന്തരമായി നിർത്തിവച്ചു. മേഖലയിൽ സൈനിക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യു.എ.ഇയുടെ നിർണായക നടപടി. ഇതോടെ ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള നയതന്ത്ര ഭിന്നത വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്.

ഇറാൻ ലക്ഷ്യമിട്ട് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് യു.എ.ഇ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. സമുദ്ര പാതകളെയും കപ്പൽ ഗതാഗതത്തെയും ലക്ഷ്യമിട്ടാണ് മിസൈലുകൾ അയച്ചതെന്നും ഇവ രണ്ടും കടലിൽ പതിച്ചതായും യു.എ.ഇ വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങൾക്ക് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് സ്ഥിതിഗതികൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, യു.എ.ഇയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മിസൈൽ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. യു.എസ് സഖ്യകക്ഷിയായ യു.എ.ഇയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ ഈ സംഭവം വലിയ വിള്ളലാണ് വീണ്ടും വീഴ്ത്തിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News