തമിഴ്‌നാടിന്റെ അമരത്തേക്ക് വിജയ്; സത്യപ്രതിജ്ഞാ ചടങ്ങുകൾ ചെന്നൈയിൽ പുരോഗമിക്കുന്നു

 തമിഴ്‌നാടിന്റെ അമരത്തേക്ക് വിജയ്; സത്യപ്രതിജ്ഞാ ചടങ്ങുകൾ ചെന്നൈയിൽ പുരോഗമിക്കുന്നു

ചെന്നൈ:

തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. വി.സി.കെ, ഐ.യു.എം.എൽ എന്നീ പാർട്ടികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിൻബലത്തിലാണ് വിജയ് അധികാരത്തിലേറുന്നത്.

ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ 50 ലക്ഷത്തിലധികം വോട്ടുകൾ നേടി ഔദ്യോഗിക രാഷ്ട്രീയ പാർട്ടി പദവി കൈവരിച്ചിരുന്നു. പെരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ്, ദ്രാവിഡ രാഷ്ട്രീയത്തിലെ ദ്വന്ദ്വാധിപത്യത്തിന് അറുതി വരുത്തിയാണ് കോട്ട പിടിച്ചത്. എം.ജി.ആറിന് ശേഷം സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രി പദവിയിലെത്തുന്ന ഏറ്റവും വലിയ താരമായി ഇതോടെ വിജയ് മാറി.

അതേസമയം, രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി എ.ഐ.എ.ഡി.എം.കെയും രംഗത്തുണ്ട്. ടി.ടി.വി ദിനകരന്റെ എ.എം.എം.കെ, എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗവർണർക്ക് കത്തയച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖ നടി തൃഷ കൃഷ്ണൻ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രമുഖരും സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ചെന്നൈ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News