സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം; യുവാവ് ട്രെയിൻ തട്ടി മരിച്ചു

 സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം; യുവാവ് ട്രെയിൻ തട്ടി മരിച്ചു

By: Sumeshkrishnan

കണ്ണൂർ:

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറെക്കാലം വിദേശത്തായിരുന്ന ഷെഫീഖ് നാട്ടിലെത്തിയ ശേഷം ഒരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഈ കടയിലെ ഇലക്ട്രിക് ജോലികൾ ചെയ്തിരുന്നത് പ്രശാന്തനാണ്. ശനിയാഴ്ച രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷെഫീഖ്, പ്രശാന്തൻ എത്തിയപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി അകത്തേക്ക് പോയി തിരികെ വന്ന പ്രശാന്തനെ അവിടെയുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് ഷെഫീഖ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തലയ്ക്ക് അടിയേറ്റ് പ്രശാന്തൻ തൽക്ഷണം കുഴഞ്ഞുവീണു. വീട്ടുകാരുടെയും നാട്ടുകാരുടെയും നിലവിളി ഉയർന്നതോടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഫീഖ്, റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർക്കിടയിൽ പെട്ടെന്നുണ്ടായ അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News