മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട: 1,745 കോടിയുടെ കൊക്കെയ്ൻ പിടികൂടി

 മുംബൈയിൽ വൻ മയക്കുമരുന്ന് വേട്ട: 1,745 കോടിയുടെ കൊക്കെയ്ൻ പിടികൂടി

മുംബൈ:

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) നടത്തിയ മിന്നൽ പരിശോധനയിൽ റെക്കോർഡ് ലഹരിവേട്ട. ഏകദേശം 1,745 കോടി രൂപ വിലമതിക്കുന്ന 349 കിലോഗ്രാം ഉയർന്ന ഗുണനിലവാരമുള്ള കൊക്കെയ്ൻ പിടിച്ചെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ വഴിയാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്.

മയക്കുമരുന്ന് സംഘങ്ങളെ നിർദാക്ഷിണ്യം അടിച്ചമർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ചെറിയൊരു മയക്കുമരുന്ന് ശേഖരത്തിൽ നിന്ന് ആരംഭിച്ച അന്വേഷണം ഒടുവിൽ വൻ ശൃംഖലയെ തന്നെ തകർക്കുന്നതിലേക്ക് എത്തുകയായിരുന്നു. ഈ അന്വേഷണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച എൻസിബി സംഘത്തെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.

അന്താരാഷ്ട്ര അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും മയക്കുമരുന്ന് കടത്തുകാരനുമായ സലിം ദോളയെ തുർക്കിയിൽ നിന്ന് പിടികൂടി ഇന്ത്യയിലെത്തിച്ചതിന് പിന്നാലെയാണ് ഈ വലിയ ലഹരിവേട്ട നടന്നത് എന്നത് ശ്രദ്ധേയമാണ്. ‘ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട്’ എന്ന പേരിൽ നടത്തിയ ദൗത്യത്തിലൂടെ വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് സലിം ദോളയെ എൻസിബി കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് ശൃംഖലയുടെ കൂടുതൽ വേരുകൾ കണ്ടെത്താനുള്ള അന്വേഷണം എൻസിബി ശക്തമായി തുടരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News