കെസിക്ക് ഡൽഹിയിൽ ആവേശ സ്വീകരണം; കേരള CM തീരുമാനത്തിൽ കേന്ദ്ര നിരീക്ഷകർ ഉടൻ

 കെസിക്ക് ഡൽഹിയിൽ ആവേശ സ്വീകരണം; കേരള CM തീരുമാനത്തിൽ കേന്ദ്ര നിരീക്ഷകർ ഉടൻ

By: TS Tvm

ന്യൂഡൽഹി:

കേരള മുഖ്യമന്ത്രി തീരുമാനത്തിനായുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ കോൺഗ്രസ് ഹൈക്കമാൻ്റ് കേന്ദ്ര നിരീക്ഷകരെ ഉടൻ നിയമിക്കും. ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾക്കായി പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ നേതൃത്വത്തിൽ ഉന്നതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

ഡൽഹിയിലെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വിമാനത്താവളത്തിൽ പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിലും യുഡിഎഫ് സഖ്യത്തിലുമാണ് വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻ്റ് തലത്തിലായിരിക്കുമെന്നും നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമേ പ്രഖ്യാപനമുണ്ടാകൂ എന്നുമാണ് സൂചന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News