ഉള്ളൂർ – കേശവദാസപുരം റൂട്ടിൽ ഗതാഗത നിയന്ത്രണം: നാളെ മുതൽ റൂട്ട് മാറ്റം
BY: TS TVM
തിരുവനന്തപുരം:
കേരള വാട്ടർ അതോറിറ്റിയുടെ നിർമാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നഗരത്തിലെ ഉള്ളൂർ – കേശവദാസപുരം റോഡിൽ മെയ് 19 (നാളെ) രാവിലെ 8 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഉള്ളൂർ ഭാഗത്തുനിന്നും കേശവദാസപുരം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. ഈ റൂട്ടിൽ പോകുന്ന വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കുമായി പ്രത്യേക റൂട്ട് മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ റൂട്ടുകൾ താഴെ പറയുന്ന പ്രകാരമാണ്:
- കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ: ശ്രീകാര്യം ഭാഗത്തുനിന്നും ഉള്ളൂർ വഴി കേശവദാസപുരം, പട്ടം ഭാഗത്തേക്കും, മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ഉള്ളൂർ വഴി കേശവദാസപുരം ഭാഗത്തേക്കും പോകേണ്ട വലിയ വാഹനങ്ങൾ ഉള്ളൂർ – മെഡിക്കൽ കോളേജ് – മുറിഞ്ഞപാലം – കോസ്മോപൊളിറ്റൻ (പൊട്ടക്കുഴി) – പട്ടം വഴി തിരിഞ്ഞു പോകേണ്ടതാണ്.
- ചെറിയ വാഹനങ്ങൾ: ഉള്ളൂരിൽ നിന്നും കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ഉള്ളൂർ – മെഡിക്കൽ കോളേജ് – ചാലക്കുഴി വഴി തിരിഞ്ഞു പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഈ ട്രാഫിക് ക്രമീകരണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ട്രാഫിക് നോർത്ത് സബ് ഡിവിഷൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് 9497930055, 0471-2558731 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
