അമേരിക്കയിലെത്തി കൂറ്റൻ പാണ്ടകൾ; ഉച്ചകോടിക്ക് പിന്നാലെ ‘പാണ്ട ഡിപ്ലോമസി’യുമായി ചൈന

വാഷിംഗ്ടൺ:
ഉഭയകക്ഷി നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ ചൈന നൽകിയ രണ്ട് കൂറ്റൻ പാണ്ടകൾ (Giant Pandas) അമേരിക്കയിലെത്തി. വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന ഉച്ചകോടിക്കിടെയാണ് പാണ്ടകളെ കൈമാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഞായറാഴ്ചയാണ് ‘പിംഗ് പിംഗ്’, ‘ഫു ഷുവാങ്’ എന്നീ രണ്ട് പാണ്ടകൾ അമേരിക്കയിൽ വിമാനമിറങ്ങിയത്. ചൈനയിലെ ഷെങ്ഡു ആസ്ഥാനമായുള്ള ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഇവയെ അറ്റ്ലാന്റയിലെ മൃഗശാലയിലേക്ക് എത്തിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉച്ചകോടിയിൽ വലിയ നയതന്ത്ര കരാറുകളൊന്നും രൂപപ്പെട്ടിരുന്നില്ലെങ്കിലും, പാണ്ഡകളുടെ കൈമാറ്റം വലിയ സൗഹൃദ പ്രതീകമായി വിലയിരുത്തപ്പെടുന്നു.
അന്താരാഷ്ട്രതലത്തിൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നയതന്ത്ര സൗഹൃദം സ്ഥാപിക്കുന്നതിനുമായി ചൈന നടപ്പിലാക്കുന്ന “പാണ്ട ഡിപ്ലോമസി” (Panda Diplomacy) പദ്ധതിയുടെ ഭാഗമായാണ് ഇവയെ ലോൺ അടിസ്ഥാനത്തിൽ കൈമാറിയിരിക്കുന്നത്. അറ്റ്ലാന്റ മൃഗശാലയിൽ ഈ അപൂർവ ജീവികളെ അടുത്ത 10 വർഷത്തേക്ക് പാർപ്പിക്കും.
