വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ വയോജന കലാമേളയും ‘സഹയാത്ര’ വയോജന ദിനാഘോഷവും സംഘടിപ്പിച്ചു
BY: DOULATH
കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേളയും ‘സഹയാത്ര’ വയോജന ദിനാഘോഷവും സംഘടിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ് റാണി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ നളിനാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിനുലാൽ എസ്.എസ്., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ഞിലാസ് കുട്ടപ്പൻ തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖരും പങ്കെടുത്തു.
