ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത്
BY: DOULATH
തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 പ്രമുഖർക്കുള്ള ഉപഹാര സമർപ്പണവും 2026 ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് നിർവഹിക്കും.
ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും വനിതാ കൺവീനർ തനൂജ തനു നന്ദിയും രേഖപ്പെടുത്തും. മുൻ എം.എൽ.എ അഡ്വ. ശരത് ചന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തുമ്പോൾ, പ്രശസ്ത കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഗാന്ധി ജയന്തി സന്ദേശം നൽകും.
മുൻ സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം, കവി സിന്ധു വാസുദേവൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദ്മിനി തോമസ്, ചലച്ചിത്ര താരം കലാവേദി ബിജു, നൗഷാദ് തോട്ടുംകര എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിക്കും. തുടർന്ന് വിവിധ രംഗങ്ങളിൽ പ്രശസ്തരായ 50 പേർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, കൺവീനർ ഷാജി എന്നിവർ പങ്കെടുത്തു.
