ലോക ജനശക്തി പാർട്ടി (രാംവിലാസ്) കണ്ണൂരിൽ രാംവിലാസ് പാസ്വാന്റെ ആറാം സ്മൃതിദിനം ആചരിച്ചു
BY: KANNUR PRABHAKARAN
കണ്ണൂർ:
മുൻ കേന്ദ്രമന്ത്രിയും പത്മഭൂഷൻ ജേതാവുമായ സ്വർഗ്ഗീയ രാംവിലാസ് പാസ്വാന്റെ ആറാം സ്മൃതിദിനം ലോക ജനശക്തി പാർട്ടി (രാംവിലാസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ ജവഹർലാൽ ലൈബ്രറി മിനി ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.
ബി.ജെ.പി അഖിലേന്ത്യാ കൗൺസിൽ അംഗം സി. രഘുനാഥ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.പി ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ ചന്ദ്രോത്ത് സ്വാഗതം ആശംസിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റബീലാൽ കുറ്റിയിൽ, ജെയിംസ് ഇരിട്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സി.പി.ഐ നേതാവ് അഡ്വ. പ്രശോഭ്, സി.എം.പി നേതാവ് വി.എൻ. അഷ്റഫ്, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. അർച്ചന വണ്ടിച്ചാൽ, എൻ.എൽ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പവിത്രൻ സി., എൽ.ജെ.പി ജില്ലാ സെക്രട്ടറിമാരായ സത്യൻ കോറോത്ത്, രാഹുൽ ടി., ജില്ലാ കമ്മിറ്റിയംഗം സിന്ധു പി. തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ച് അനുസ്മരിച്ചു.
എൽ.ജെ.പി ജില്ലാ സെക്രട്ടറി ചീഫ് അജയൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.


