ഏലപ്പാറയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു

 ഏലപ്പാറയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു

BY: SHIBU K THAMPI PEERUMEDU

ഏലപ്പാറ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാന്’ പിന്തുണ പ്രഖ്യാപിച്ച് ഏലപ്പാറ കോഴിക്കാനം ശ്രീ ഭദ്രകാളി ഭുവനേശ്വരി അമ്മൻ ടെമ്പിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

ഞായറാഴ്ച രാവിലെ 8.30-ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പീരുമേട് ഡിവൈ.എസ്.പി. പി.എസ്. ഷിജു സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. ടെമ്പിൾ സൊസൈറ്റി പ്രസിഡന്റ് വേണു മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

തോട്ടം മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുമെന്ന് ടെമ്പിൾ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News