കൊച്ചി:കാസർകോട് റിയാസ് മൗലവി വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കണമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെവിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഫയയിൽ സ്വീകരിച്ചാണ് നടപടി. ഒന്നും രണ്ടും മൂന്നും പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവർക്ക് ഹൈക്കോടതി ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം പ്രതികൾ കാസർകോട് സെഷൻസ് കോടതിയിൽ ഹാജരായി 50000 രൂപയും രണ്ട് ആൾ ജാമ്യവും ഓരോരുത്തരും ബോണ്ടും നൽകണം. ഹാജരാകാതിരുന്നാൽ ജാമ്യമില്ലാവാറന്റ് ഇറക്കാം. […]Read More
ന്യൂഡൽഹി:ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഇഡിയ്ക്കു പിന്നാലെ സിബിഐയും അറസ്റ്റ് ചെയ്തു. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ചോദ്യം ചെയ്യാൻ ഡൽഹി കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ സംഘം കവിതയെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കവിതയെ കോടതിയിൽ ഹാജരാക്കി സിബിഐ റിമാൻഡിന് അപേക്ഷ നൽകിയേക്കും. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യൻ ലോബിയും എഎപി നേതാക്കളും തമ്മിലുള്ള ഇടപാടുകൾക്ക് മാധ്യസ്ഥം വഹിച്ചത് കവിതയാണെന്നാണ് ഇഡി ആരോപിച്ചിരിക്കുന്നത്.Read More
കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 20 സെൻ്റീമീറ്ററിനും 40 സെൻ്റീമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും […]Read More
ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറിയാണെന്നും കേരള സ്റ്റോറി സിനിമ വിവാദമാക്കുന്നവർക്ക് സ്ഥാപിതമായ താൽപര്യങ്ങളുണ്ടെന്നും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഈ പുറത്ത് വരുന്നത്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദ്, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റ് എന്നിവ തമസ്കരിക്കുകയാണ്. മുസ്ളീം ലീഗിന്‍റെയും ജമാ അത്തെ ഇസ്ളാമിയുടെയുംപോപ്പുലർ ഫ്രണ്ടിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങി […]Read More
തൃശൂർ: പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് നീതുവിനെ പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് പിന്നാലെ നീതുവിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളായതോടെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെവച്ച് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പൊലീസ് അസ്വഭാവിക […]Read More
ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും. തന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കട്ട ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. […]Read More
ടെറന്റോ:കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് തോൽവിയും സമനിലയും. വിദിത്ത് ഗുജറാത്തി റഷ്യയുടെ ഇയാൻ നിപോംനിഷിയോട് 44 നീക്കത്തിൽ തോറ്റു. രണ്ടാം റൗണ്ടിൽ ഹികാരു നകാമുറയെ കീഴടക്കിയ വിദിത്തിന് അടുത്ത രണ്ട് റൗണ്ടിലും തോൽവിയായിരുന്നു. നാല് റൗണ്ട് പൂർത്തിയായപ്പോൾ നിപോംനിഷി മൂന്ന് പോയിന്റുമായി മുന്നിലാണ്. ലോക ചാമ്പ്യൻ ലിങ് ഡിറനെ നേരിടാനുള്ള എതിരാളിയെ നിശ്ചയിക്കുന്ന ടൂർണമെന്റിൽ 14 റൗണ്ട് മത്സരമാണ്. ആർ പ്രഗ്നാനന്ദ അമേരിക്കൻ താരം നകാമുറയെ 24 നീക്കത്തിൽ തളച്ചു. ശക്തനായ ഫാബിയാനോ […]Read More
കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിങ്കളാഴ്ച കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്ഐആർ നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ള 20 പേരെ പ്രതികളാക്കിയാണ് എഫ്ഐആർ.ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, അന്യായമായി തടഞ്ഞുവച്ച് മർദ്ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും റാഗിങ് നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്ത് സിബിഐയുടെ ഡൽഹി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. സിബിഐ ഡൽഹി പൊലീസ് സൂപ്രണ്ട് എ കെ ഉപാധ്യയാണ് എഫ്ഐആർ […]Read More
സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആലപ്പുഴ, എറണാകുളം , കോട്ടയം എന്നീ ജില്ലകളിലും വേനൽ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽRead More
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി. കോഴിക്കോട്ടെ അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു. വിശദ വിവരം സൗദി അംബാസിഡറെ അദ്ദേഹം അറിയിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിതല ഇടപെടൽ പ്രായോഗികമല്ല. നയതന്ത്ര ഇടപെടൽ ആണ് ആവശ്യം. നയതന്ത്രതലത്തിൽ വേഗത്തിൽ ഇടപെടൽ നടത്തി അനുകൂല തീരുമാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം രംഗത്തെത്തി. അബ്ദുറഹീമിനെ […]Read More
