News തിരുവനന്തപുരം

മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിലുള്ള എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. മാസപ്പടി കേസിൽ വീണ വിജയനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇ.ഡിയുടെ തീരുമാനം.Read More

News തിരുവനന്തപുരം

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ്. ബാബു അന്തരിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബ് ഹോണററി അംഗവും പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്ന എന്‍.ആര്‍.എസ്. ബാബു (84) അന്തരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. കേരള കൗമുദി, കലാകൗമുദി എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പ്രധാന ചുമതലകള്‍ വഹിച്ചിരുന്ന അദ്ദേഹം മാധ്യമരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്. മാധ്യമപ്രവര്&#Read More

News തിരുവനന്തപുരം

പ്രതിസന്ധികൾക്കിടയിലും ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന-ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം പൂർത്തിയായി. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവുണ്ടായതായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതവും മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന്റെ നിലവിലെ ബാധ്യത […]Read More

News തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖം: ഇനി റോഡ് മാർഗ്ഗവും ചരക്കുനീക്കം സജീവം; കണ്ടെയ്നർ ട്രക്കുകളുടെ ട്രയൽ

BY :TS TVM തിരുവനന്തപുരം: കടൽമാർഗ്ഗമുള്ള വൻ മുന്നേറ്റങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കരമാർഗ്ഗമുള്ള ചരക്കുനീക്കവും ഉടൻ യാഥാർത്ഥ്യമാകുന്നു. ഇതിന്റെ മുന്നോടിയായി തുറമുഖത്തുനിന്നും ദേശീയപാതയിലേക്കുള്ള പുതിയ റോഡിൽ കണ്ടെയ്നർ ട്രക്കുകൾ ഉപയോഗിച്ച് നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. തുറമുഖത്തുനിന്നും പുറപ്പെട്ട ഒഴിഞ്ഞ കണ്ടെയ്നർ കയറ്റിയ ട്രക്ക് 1.7 കിലോമീറ്റർ ദൂരമുള്ള പുതിയ മേൽപ്പാലങ്ങൾ കടന്ന് ദേശീയപാതയിലെ സർവീസ് റോഡിൽ പ്രവേശിച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ […]Read More

Health News തിരുവനന്തപുരം

തിരുവനന്തപുരത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു; സൗദിയിൽ നിന്നെത്തിയ കിളിമാനൂർ സ്വദേശി മെഡിക്കൽ കോളേജിൽ

BY:TS TVM തിരുവനന്തപുരം: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജില്ലയിൽ വീണ്ടും എംപോക്സ് (Mpox) രോഗബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ കിളിമാനൂർ സ്വദേശിയായ വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് തലസ്ഥാനത്ത് പ്രതിരോധ നടപടികളും മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ […]Read More

News തിരുവനന്തപുരം

വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് നിയമസഭയിൽ: ജനപ്രിയ പ്രഖ്യാപനങ്ങളും ധനപ്രതിസന്ധി

തിരുവനന്തപുരം: പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒൻപത് മണിക്ക് തന്റെ കന്നി ബജറ്റ് പ്രസംഗം ആരംഭിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും അടുത്തിടെ പുറത്തിറക്കിയ ധവളപത്രത്തിലെ കണ്ടെത്തലുകളും നിലനിൽക്കെ, വരുമാന വർധനയ്ക്കൊപ്പം ജനക്ഷേമ വാഗ്ദാനങ്ങൾ എങ്ങനെ സമന്വയിപ്പിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ആർ. ശങ്കർ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി എന്നിവർക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന […]Read More

Health News

മെനോപ്പോസിന് പിന്നാലെ അസ്ഥിക്ഷയം പേടിക്കേണ്ട; ഹോർമോൺ തെറാപ്പി ഗുണകരമെന്ന് ഗവേഷണം

BY: TNN HEALTH DESK ചിക്കാഗോ: മെനോപോസ് (ആർത്തവവിരാമം) ഘട്ടത്തിലൂടെ കടന്നുപോകുന്നവരിൽ ഉണ്ടാകുന്ന കഠിനമായ അസ്ഥിക്ഷയവും (Low bone density) അതുവഴിയുണ്ടാകുന്ന അസ്ഥിഭംഗങ്ങളും (Fractures) തടയാൻ ഹോർമോൺ തെറാപ്പിക്ക് മികച്ച രീതിയിൽ സാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ (ENDO 2026) അവതരിപ്പിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. മെനോപോസ് ഹോർമോൺ തെറാപ്പി (MHT) സ്വീകരിക്കുന്ന സ്ത്രീകളിൽ, അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 69 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ആർത്തവവിരാമത്തോട് […]Read More

News എറണാകുളം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: ‘പ്രിയദർശിനി’ പദ്ധതിക്കെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ നൽകിയ വാക്ക് പാലിച്ചപ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും പദ്ധതി നിർത്തലാക്കണമെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും കോടതി തിരിച്ചു ചോദിച്ചു. സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ […]Read More

News ചെന്നൈ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിൻ്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കും; കടുപ്പിച്ച് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ഏതുവിധേനയും തടയുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ ഡാം അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ. ചെന്നൈ ഫോർട്ട് സെന്റ് ജോർജ്ജ് കോംപ്ലക്സിലെ നിയമസഭാ മന്ദിരത്തിൽ ആരംഭിച്ച 17-ാമത് നിയമസഭയുടെ കന്നി സമ്മേളനത്തിൽ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേർക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യസർക്കാർ തങ്ങളുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. തമിഴ്‌നാടിന്റെ താല്പര്യങ്ങളും തെക്കൻ ജില്ലകളിലെ കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ […]Read More

Travancore Noble News