News

കായിക താരത്തിനെ പീഡിപ്പിച്ച 20 പേർ റിമാൻഡിൽ

പത്തനംതിട്ട:            രണ്ടു വർഷമായി അമ്പതിലധികംപേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പ്രക്കാനം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. 13 വയസു മുതൽ പെൺകുട്ടിയുടെ സൃഹൃത്തായ സുബിനാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് കൂട്ടുകാർക്ക് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കേസിൽ പട്ടിക വിഭാഗങ്ങൾക്കെതിരായഅതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഇതിനു പുറമെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.Read More

News

ഡൽഹിയിൽ അതി ശൈത്യം

ന്യൂഡൽഹി:          തലസ്ഥാനമായ ഡെൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഡൽഹിയിൽ പകൽസമയത്തെ ഉയർന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴു ഡിഗ്രിയാണ്. ശനിയാഴ്ച വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടൽമഞ്ഞ് റെയിൽ – റോഡ് – വിമാന ഗതാഗതത്തെ ബാധിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഡൽഹി വിമാനത്താവളത്തിൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങൾ വൈകി. […]Read More

News

ദേശീയ ഗെയിംസ് ഡെറാഡൂണിൽ

കൊച്ചി:        ഉത്തരാഖണ്ഡിൽ 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിന്റെ പ്രധാനകേന്ദ്രം തലസ്ഥാനമായ ഡെറാഡൂണായിരിക്കും.അത്‌ലറ്റിക്സ് അടക്കം 17 ഇനങ്ങളാണ് ഇവിടെ നടക്കുക. രാജീവ് ഗാന്ധി സ്റ്റേഡിയമാണ് പ്രധാനവേദി. 10,000 കായികതാരങ്ങളാണ് അണിനിരക്കുക. സംസ്ഥാനത്ത് ആദ്യമായെത്തുന്ന ഗെയിംസിനായി വിപുലമായ തയ്യാറെടുപ്പാണ്. തേജസ്വിനി എന്നു പേരിട്ട ദീപശിഖാ പ്രയാണം ഹൽദ്വാനിയിൽ നിന്നാരംഭിച്ചു. 13ജില്ലകൾ പിന്നിട്ട് 25ന് ഡെറാഡൂണിലെത്തും. 12 നഗരങ്ങളിലായാണ് 36 ഇനങ്ങൾ അരങ്ങേറുക. ഹൽദ്വാനിയിൽ ഏഴ് ഇനങ്ങളുണ്ട്. രുദ്രാ പുരും,ഋഷികേശും അഞ്ച് ഇനങ്ങൾക്ക് വേദിയാകും. ഹരിദ്വാറിൽ […]Read More

News

സ്കൂളിലെത്തിയില്ലെങ്കിൽ വീട്ടിലറിയും

തിരുവനന്തപുരം:            വീട്ടുകാർക്ക് കുട്ടികളുടെ ഹാജരും പഠനപുരോഗതിയും അറിയാൻ സമ്പൂർണ്ണ പ്ലസ് മൊബൈൽ ആപ്പ് വികസിപ്പിച്ച് കൈറ്റ്. പാഠ്യാനുബന്ധ പ്രവർത്തനങ്ങളും ഇതിലൂടെ അറിയാം. നിലവിലുള്ള സമ്പൂർണ്ണ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിനു പുറമെയാണിത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റാൾ ചെയ്ത ശേഷം പാരന്റ് റോൾ സെലക്ട് ചെയ്ത് സ്കൂളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലൂടെ സൈൻ ആപ്പ് ചെയ്യാം.പ്രത്യേക യൂസർനെയിമും പാസ് വേർഡുമുണ്ട്.സ്കൂളിൽനിന്ന് അയയ്ക്കുന്ന മെസേജ്, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ […]Read More

News

സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ന്യൂഡൽഹി: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കുന്ന സ്‌പേഡെക്‌സ് ദൗത്യത്തിന്‍റെ പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഡോക്ക് ചെയ്യേണ്ട രണ്ട് ചെറിയ ബഹിരാകാശ പേടകങ്ങൾ 230 മീറ്റർ അകലെയാണെന്നും അവയുടെ സ്ഥിതി സാധാരണ ഗതിയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാ സെൻസറുകളും വിലയിരുത്തി വരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. രണ്ട് ബഹിരാകാശ പേടകങ്ങളും 1.5 കിലോമീറ്റർ അകലെയാണെന്ന് വെള്ളിയാഴ്‌ച ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. പേടകങ്ങള്‍ ഹോൾഡ് മോഡിലാണെന്നും ശനിയാഴ്‌ച രാവിലെയോടെ 500 മീറ്ററിലേക്ക് കൂടുതൽ ഡ്രിഫ്റ്റ് കൈവരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.Read More

News

ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പൊലീസില്‍ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പൊലീസില്‍ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. പിന്നാലെ പൊലീസ് കേസെടുത്തു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ‌ ഈശ്വർ കോടതിയെ സമീപിച്ചു. ‘രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ […]Read More

News

സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ

സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം. കേസില്‍ ജനുവരി 20-ന് വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്.ഐഫ്.ഐ.ഓയും കോടതിയില്‍ വാദങ്ങള്‍ എഴുതി നല്‍കിയത്. സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. വിധിക്ക് […]Read More

News

റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം:          സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വാർത്താവതരണത്തിനിടെ ഒപ്പനയിൽ പങ്കെടുത്ത കുട്ടിയെപ്പറ്റി ദ്വയാർഥപ്രയോഗം നടത്തിയ ചാനലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.അവതാരകൻ കെ അരുൺ കുമാർ കലോത്സവ വാർത്തയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയാണ് വിവാദമായത്. ഇത് സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.അപക്വമായ വാർത്താവതരണം വിവാദമായതോടെ ഇതിന്റെ വീഡിയോ ചാനൽ നീക്കം ചെയ്തു.Read More

News

 ലോക്കോ പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കി

തിരുവനന്തപുരം:             ലോക്കോ പൈലറ്റുമാരുടെ തസ്തിക വെട്ടിച്ചുരുക്കി തിരുവനന്തപുരം ഡിവിഷൻ. നിലവിൽ പാസഞ്ചർ, എക്സ്പ്രസ് ടെയിനുകൾ ഓടിക്കാൻ 189സെറ്റ് ലോക്കോ പൈലറ്റുമാരാണുള്ളത്. ഇത് 182 ആക്കിയാണ് നിജപ്പെടുത്തിയത്. ഏഴ് സെറ്റിലായി 14 പേരുടെ തസ്തികയാണ് ഇല്ലാതാക്കിയത്. ഡ്യൂട്ടി പരിഷ്ക്കരിക്കുയും ചെയ്തു . ഉത്തർപ്രദേശിൽ നിന്ന് സമീപകാലത്തെത്തിയ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലാണ് നടപടി. ലോക്കോ പൈലറ്റുമാരുടെ വിശ്രമം 16 മണിക്കൂറായി ചുരുങ്ങിRead More

News

: ട്രംപിനെ നിരുപാധികം വിട്ടയച്ചു

ന്യൂയോർക്ക്:           രഹസ്യബന്ധം വെളിപ്പെടുത്താതിരിക്കാൻ നടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ ഡോണൾഡ് ട്രംപിന് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. വിധി പറയുന്നത് നിർത്തിവയ്ക്കണമെന്ന ട്രംപിന്റെ അപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.ഒമ്പത് ജഡ്ജിമാരിൽ അഞ്ചു പേരും ട്രംപിന്റെ അപേക്ഷയെ എതിർത്തു. തുടർന്നാണ് ട്രംപിനെ നിരുപാധികം വിട്ടയച്ചുള്ള ന്യൂയോർക്ക് കോടതിയുടെ വിധിപ്രസ്താവം.ഇതോടെ ഔദ്യോഗികമായി കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് വൈറ്റ് ഹൗസിൽ എത്തുന്ന അമേരിക്കയുടെ ആദ്യ പ്രസിഡന്റാണ് ട്രoപ്. 20 നാണ് സത്യപ്രതിജ്ഞ. നിയുക്ത […]Read More

Travancore Noble News