News

ഭഗവാൻ വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി സംഭാൽ സ്വമേധയാ തിരികെ നൽകണo

മഹാകുംഭ് നഗർ (യുപി):  ഇസ്‌ലാം ആവിർഭാവത്തിന് വളരെ മുമ്പുതന്നെ, ഭഗവാൻ വിഷ്‌ണുവിന്‍റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജന്മസ്ഥലമായി സംഭാൽ പ്രവചിക്കപ്പെട്ടിരുന്നുവെന്ന് യോഗി അവകാശപ്പെട്ടു. ഐൻ-ഇ-അക്ബരി പോലുള്ള ചരിത്ര രേഖകൾ ജുമാ മസ്‌ജിദ് നിർമിക്കാൻ 1526-ൽ ഒരു ശ്രീ ഹരി വിഷ്‌ണു ക്ഷേത്രം പൊളിച്ചുമാറ്റിയതായി പരാമർശിക്കുന്നുവെന്നും സ്ഥലം സ്വമേധയാ തിരികെ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഷാഹി ജുമാ മസ്‌ജിദ് പോലെ തർക്കത്തിലുള്ള മതസ്ഥലങ്ങളില്‍ ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ല. പകരം, പരസ്‌പര അനുരഞ്ജനമാണ് വേണ്ടത്. ഇസ്‌ലാം മത വിശ്വാസികള്‍ സത്യം […]Read More

News പത്തനംത്തിട്ട

പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടിയുടെ ഡയറിയിൽ

പത്തനംതിട്ടയിൽ 64 പേര്‍ കായികതാരമായ പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ 15 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകും.  കുട്ടി അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്. ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.  പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തില്‍ […]Read More

News തിരുവനന്തപുരം

തിരുവനന്തപുരത്ത് അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തി എന്ന വാദവുമായി മകൻ

തിരുവനന്തപുരം ബാലരാമപുരത്ത് അച്ഛന്റെ ആഗ്രഹപ്രകാരം ‘സമാധി’ ഇരുത്തി എന്ന വാദവുമായി മകൻ. ശേഷം പിതാവിരുന്ന സ്ഥലം സ്ലാബ് കൊണ്ട് മൂടി. മൂടാനുള്ള ഒരുക്കങ്ങൾ മാത്രമാണ് താൻ ചെയ്തത് എന്നും, മറ്റെല്ലാ ഒരുക്കങ്ങളും പിതാവ് കാലേകൂട്ടി ചെയ്തിരുന്നുവെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് മരിച്ച വിവരം സമാധിയായി എന്ന നിലയിൽ രേഖപ്പെടുത്തിയ പോസ്റ്ററിലൂടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ക്ഷേത്ര പൂജാരിയായിരുന്ന 78കാരനായ ഗോപൻ സ്വാമിയുടെ മരണമാണ് ഇത്തരത്തിൽ പുറംലോകം അറിയുന്നത്. ബിപിക്കുള്ള ​ഗുളികയും കഞ്ഞിയും കഴിച്ച് അച്ഛൻ സമാധിയായി’ […]Read More

News പാലക്കാട്

പാലക്കാട് ജപ്തി ഭയന്ന് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. 80 ശതമാനം പൊളളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം […]Read More

News തിരുവനന്തപുരം

തിരുവനന്തപുരത്ത് സ്കൂൾ ബസിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മടവൂർ ചാലിലാണ് സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോര്‍ട്ട്. മുന്നോട്ടു നടന്ന കുട്ടി കാല്‍ വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]Read More

News തിരുവനന്തപുരം

കത്തിക്കരിഞ്ഞ മൃതദേഹം ഉടമയുടേത് തന്നെ; നിർണായകമായി ഡിഎൻഎ ഫലം പുറത്ത് 

തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധന ഫലം. ഡിഎൻഎ പരിശോധന ഫലം ഇഎം താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി […]Read More

News

പി.വി അൻവർ MLA തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അൻവറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള നേതാവുമായ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി കൊൽക്കത്തയിലെ അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് പി വി അൻവറിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച അഭിഷേക് […]Read More

News

വൈവിധ്യങ്ങളുമായി റാഗ്ബാഗ് ഫെസ്റ്റിവൽ 14 മുതൽ

തിരുവനന്തപുരം:            മൂകാഭിനയം, സർക്കസ്, ഫിസിക്കൽ കോമഡി എന്നിവയുടെ ഊർജസ്വലമായ സംയോജനകല ജർമനിയിൽ നിന്നുള്ള ബനാൻ ഓ റാമ 14 മുതൽ 16 വരെ കോവളത്ത് നടക്കുന്ന റാഗ്ബാഗ് ഫെസ്റ്റിവലിലെത്തും. 50 മിനിറ്റാണ് ദൈർഘ്യം. ടിക്കറ്റ് ബുക്ക് മൈ ഷോയിൽ. ഇന്ത്യ,അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 150 ൽ അധികം സംഗീതജ്ഞരും കലാകാരൻമാരും പങ്കെടുക്കുന്ന സംഗീത മേളയുമായി ഡൽഹിയിൽ നിന്നുള്ള അനിരുദ്ധവർമ്മ കളക്ടീവും എത്തും. 80 മിനിറ്റാണ് സമയം. സ്പെയിനിൽ […]Read More

News തിരുവനന്തപുരം

നിലയ്ക്കൽ ടൗൺഷിപ്പാകും

തിരുവനന്തപുരം:           ശബരിമലയുടെ സമഗ്ര വികസനത്തിനായി മന്ത്രിസഭ അംഗീകാരം നൽകിയത് 1033.52 കോടി ചെലവ് വരുന്ന പദ്ധതികൾക്ക് . ശബരിമല മാസ്റ്റർ പ്ളാനിന് അനസൃതമായുള്ള ലേ ഔട്ട് പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളതു്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വികസനപ്രവർത്തനങ്ങൾ 2039 ൽ പൂർത്തിയാക്കും വിധമുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലയ്ക്കലിനെ സമ്പൂർണ്ണ ബേസ് ക്യാമ്പാക്കി ടൗൺഷിപ്പാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 10,000 പേർക്കുള്ള താമസം, വാഹന പാർക്കിങ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം നിലയ്ക്കലിൽ ഒരുക്കും. സന്നിധാനത്ത് […]Read More

News

ഇരട്ട ഉപഗ്രഹങ്ങൾ നിയന്ത്രണത്തിൽ

തിരുവനന്തപുരം:          ബഹിരാകാശത്ത് തെന്നിമാറിയ സ്പെഡക്സ് ദൗത്യ ഉപഗ്രഹങ്ങളെ നിയന്തിച്ച് പഥം നേരെയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഡോക്കിങ് പരീക്ഷണത്തിന്റെ ഭാഗമായി ഇരട്ട ഉപഗ്രഹങ്ങളുടെ ദൂരം ക്രമീകരിച്ച് അടുപ്പിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി വഴി തിരിഞ്ഞത്. വേഗം കൂടിയതിനെ തുടർന്നായിരുന്നു ഇത്. വെള്ളിയാഴ്ചയോടെ ഉപഗ്രഹങ്ങൾ പൂർണ നിയന്ത്രണത്തിലാകും. ഡോക്കിങ് പരീക്ഷണ തീയതി പിന്നീട് നിശ്ചയിക്കും.Read More

Travancore Noble News