News ന്യൂ ഡൽഹി

17 പിഎഫ്ഐ പ്രവർത്തകർക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രിംകോടതി

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചിട്ടുണ്ട്. ജാമ്യം നിഷേധിച്ച പ്രതികളുടെ ഹർജി അടുത്തമാസം 13നു വീണ്ടും പരിഗണിക്കും. ന്യൂഡൽഹി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഉള്‍പ്പെടെ പ്രതികളായ 17 പിഎഫ്‌ഐ പ്രവർത്തകർക്കും ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി സുപ്രിംകോടതി. എല്ലാ പ്രതികൾക്കും ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അഭയ് […]Read More

News

മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ല

തിരുവനന്തപുരം:              മാളികപ്പുറത്തെ തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി.വസ്ത്രങ്ങളെറിയുന്നതും തടഞ്ഞു.ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ല. മറ്റ് തീർഥാടകർക്ക് അസൗകര്യമാണ്. തന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു. തീർഥാടകർക്ക് ഉച്ചഭാഷിണിയിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ നിയമാനസൃത നടപടി സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോ-ഓർഡിനേറ്റർക്ക് നിർദ്ദേശം നൽകി. ശബരിമലയിൽ […]Read More

News

 ഐറിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാലാക്കാരിയും

പാലാ:         അയർലന്റ് പാർലമെന്റിലേക്ക് വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പാലാ സ്വദേശിനി മഞ്ജു ദേവിയും. കരസേനാംഗമായിരുന്ന വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ ആചാരിയുടെ മകളാണ് 49 കാരിയായ മഞ്ജുദേവി.ഡബ്ളിൻ ഫിൻഗൽ ഈസ്റ്റ് മണ്ഡലത്തിൽ ഭരണകക്ഷിയായ ഫിയാന ഫോയിൽ പാർട്ടിയുടെ സ്ഥാനാർഥിയായ ഇവർ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അയർലൻഡിലെ ഫിൻഗ്ലാസ് ക്രിക്കറ്റ് ക്ലബ് സ്ഥാപകരിൽ ഒരാളായ തിരുവനന്തപുരം മുടവൻമുകൾ ശ്യാംനികേതനിൽ ശ്യാം മോഹനാണ് ഭർത്താവ്.Read More

News തിരുവനന്തപുരം

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ

തിരുവനന്തപുരം:             സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ സ്കൂളുകളുടെ പട്ടികയും വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറും. ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ ബാധിക്കുന്ന പരാമർശങ്ങളും പ്രവർത്തനങ്ങളും അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകരുത്. വിദ്യാർഥിയുടെ വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് കാര്യങ്ങൾ ക്ലാസ് മുറിയിൽ ചോദിക്കരുത്. […]Read More

News

ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് രണ്ട് വെള്ളി

ലഖ്നൗ:          അണ്ടർ 17 ദേശീയ ജൂനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് രണ്ട് വെള്ളികൂടി. പെൺകുട്ടികളുടെ പോൾവോൾട്ടിൽ മലപ്പുറം ഐഡിയൽ കടകശേരി സ്കൂളിലെ അമൽ ചിത്രയും 100 മീറ്റർ ഹർഡിൽസിൽ പാലക്കാട് വടവന്നൂർ വിഎം എച്ച്എസ്എസിലെ വിഷ്ണു ശ്രീയുമാണ് വെള്ളി നേടിയത്. കേരളത്തിന് ഇതോടെ ഒരു സ്വർണമടക്കം നാല് മെഡലായി. മീറ്റ് നാളെ സമാപിക്കും.Read More

News തിരുവനന്തപുരം വയനാട്

വയനാട്ടിലെ ശ്രുതിയ്ക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ നിയമനം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ വീടും കുടുംബവും പ്രതിശ്രുത വരനെയും നഷ്‌ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ളാർക്ക് തസ്‌തികയിലാണ് നിയമനം നൽകിയത്. നിയമന നടപടികള്‍ക്കായി വയനാട് ജില്ലാ കലക്‌ടർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളും വീടും നഷ്‌ടമായത്. അച്ഛൻ, അമ്മ അനിയത്തി എന്നിവരെയാണ് ഉരുൾപൊട്ടൽ കവർന്നെടുത്തത്. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി […]Read More

News തിരുവനന്തപുരം

സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. മാസത്തിൽ രണ്ടു ദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നത്. ഇതുമൂലം […]Read More

News തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖം; അദാനിയുമായി കേരളം പുതിയ കരാർ ഒപ്പുവച്ചു

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം അതിവേഗം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി അനുബന്ധ ഇളവ് കരാറിൽ ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ കരാർ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള യഥാർത്ഥ സമയക്രമത്തിൽ മാറ്റം വരുത്തി. 2024 ഡിസംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാനും അതിൻ്റെ എല്ലാ ഘട്ടങ്ങളും 2028 ഓടെ പൂർത്തിയാക്കാനും സംസ്ഥാന സർക്കാരും അദാനിയും പ്രതിജ്ഞാബദ്ധരാണ്. യഥാർത്ഥ കരാർ തുറമുഖത്തിൻ്റെ അവസാന ഘട്ടത്തിന് 2045 വരെ സമയം നൽകിയിരുന്നു. എന്നാൽ ഈ പുതിയ കരാർ 15 വർഷത്തിലേറെ […]Read More

Cinema News ചെന്നൈ

നയൻതാരയ്ക്കെതിരെ ധനുഷ് കോടതിയിൽ

ചെന്നൈ:           തെന്നിന്ത്യൻ ചലച്ചിത്രതാരം നയൻതാരയുടെ ജീവിതം പറയുന്ന ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ ‘ഡോക്യുമെന്ററി നെറ്റ് ഫ്ലിക്സിൽ പ്രദർശനം തുടരവെ പകർപ്പവകാശ ലംഘനം ആരോപിച്ച് നടനും നിർമാതാവുമായ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ. താൻ നിർമിച്ച ‘നാനും റൗഡി താൻ ‘ സിനിമയുടെ ഭാഗങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് നയൻ താരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ […]Read More

News തിരുവനന്തപുരം

അഗ്നിരക്ഷാ സേനയ്ക്ക് ആധുനിക ഉപകരണങ്ങൾ

തിരുവനന്തപുരം:            തീയണയ്ക്കുന്ന യന്തിരൻ, വെള്ളത്തിൽ മുങ്ങാൻ ഡ്രോൺ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി അഗ്നിരക്ഷാസേന ഹൈടെക് ആകുന്നു. മനുഷ്യന് നേരിട്ടെത്തി തീയണയ്ക്കാൻ സാധിക്കാത്തപ്പോൾ പ്രവർത്തിക്കാവുന്ന ‘ഫയർ ഫൈറ്റിങ് റോബോട്ട്, സ്കൂബാ ഡൈവേഴ്സിനെ സഹായിക്കുന്ന അണ്ടർ വാട്ടർ ഡ്രോൺ’ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെയുൾപ്പെടെ ഭാഗമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടുന്നതിന് അഗ്നിരക്ഷാ സേനയെ ആധുനികവൽക്കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്നിരക്ഷാ സേന മെഡലുകളും […]Read More

Travancore Noble News