കൊട്ടാരക്കര വെണ്ടാർ സ്കൂളിൽ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ‘നാമ്പ് 2’ പ്രോജക്ടിന് തുടക്കമായി

 കൊട്ടാരക്കര വെണ്ടാർ സ്കൂളിൽ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ‘നാമ്പ് 2’ പ്രോജക്ടിന് തുടക്കമായി

BY:CHEMPAKASHERY CHANDRABABAU

കൊട്ടാരക്കര:

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘നാമ്പ് 2’ (ഒരു ചെറിയ വലിയ തുടക്കം) പ്രോജക്ടിന് തുടക്കമായി. വെണ്ടാർ ശ്രീ വിദ്യാധിരാജ മെമ്മോറിയൽ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ കെ.പി. പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളുടെ കുഞ്ഞിളം മനസ്സുകളിൽ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഔഷധസസ്യങ്ങളുടെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ഡോ. മോഹനൻ വി. പോറ്റി അധ്യക്ഷത വഹിച്ചു. എ.എം.എ.ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ് ഡോ. എ. ആർ. സ്മിത്ത്കുമാർ ഔഷധസസ്യങ്ങളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ ലക്ഷ്മി കൃഷ്ണ കെ. ബി., എ.എം.എ.ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജയപാൽ, കൊട്ടാരക്കര ഏരിയ സെക്രട്ടറി ഡോ. അനീഷ മുരളി, സ്കൂൾ സംസ്കൃത അധ്യാപകൻ അരുൺ എം.എസ്. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടന കർമ്മങ്ങൾക്ക് ശേഷം സ്കൂളിൽ പുതുതായി ഒരുക്കുന്ന ഔഷധത്തോട്ടത്തിന് ആവശ്യമായ വിവിധയിനം ഔഷധസസ്യങ്ങളുടെ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News