തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുത്ത യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ആവേശം വിതറി മലയാളം സിനിമാ ഡയലോഗുകൾ. നേമം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാർത്ഥം പൂന്തുറയിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയത്. മോഹൻലാലിന്റെ വിഖ്യാതമായ “നീ പോ മോനേ ദിനേശാ” എന്ന ഡയലോഗ് അതേപടി പച്ച മലയാളത്തിൽ അവതരിപ്പിച്ച രേവന്ത് റെഡ്ഡി, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് “നീ പോ മോനേ വിജയാ.. യുവർ ടൈം […]Read More
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി. രണ്ട് ദിവസം മുൻപാണ് നടി രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടത്തിയ നീക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൊടുപുഴയിൽ വെച്ച് ‘പണി’ എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ […]Read More
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആധിപത്യം ഉറപ്പിക്കാൻ പുത്തൻ സാങ്കേതിക വിദ്യകളുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ എഐ അസിസ്റ്റന്റായ കോപൈലറ്റിൽ (Copilot) ഒരേസമയം ഒന്നിലധികം എഐ മോഡലുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളാണ് കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഗൂഗിളിന്റെ ജെമിനിയുമായുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം. പ്രധാന മാറ്റങ്ങൾ ഇവയാണ്: വിപണിയിലെ സ്വാധീനം പുതിയ പ്രഖ്യാപനങ്ങളെത്തുടർന്ന് മൈക്രോസോഫ്റ്റ് ഓഹരികളിൽ തിങ്കളാഴ്ച നേരിയ വർദ്ധനവുണ്ടായി. എങ്കിലും, എഐ മേഖലയിലെ നിക്ഷേപകരുടെ ആശങ്കകൾ കാരണം 2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് […]Read More
പട്ന: ബിഹാറിലെ നളന്ദ ജില്ലയിലുള്ള ശീതള ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് തീർത്ഥാടകർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൊവ്വാഴ്ച പുലർച്ചെ ദീപ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഘ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൈത്രമാസത്തിലെ അവസാന ചൊവ്വാഴ്ചയും മഹാവീർ ജയന്തിയും ഒത്തുവന്നതിനാൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇതിനിടെയുണ്ടായ അപ്രതീക്ഷിത കിംവദന്തിയെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടിയതാണ് അപകടത്തിന് കാരണമായത്. ബാരിക്കേഡുകൾ […]Read More
ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ അന്തരിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജെയ്ഷെ മുഹമ്മദിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനൽ വഴിയാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. മസൂദ് അസ്ഹറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ താഹിർ അൻവർ, സംഘടനയുടെ പ്രവർത്തനങ്ങളിൽ ദീർഘകാലമായി നിർണ്ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്. പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജാമിയ ഉസ്മാൻ-ഒ-അലിയിൽ രാത്രി 11 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് സംഘടന അറിയിച്ചു. […]Read More
ടെഹ്റാൻ: ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മഹാൻ എയർ വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ഇന്ത്യയിൽ നിന്ന് അവശ്യമരുന്നുകളും ജീവകാരുണ്യ സഹായങ്ങളും എത്തിക്കാൻ നിശ്ചയിച്ചിരുന്ന വിമാനമാണിത്. ആക്രമണത്തെത്തുടർന്ന് വിമാനത്തിന്റെ ന്യൂഡൽഹിയിലേക്കുള്ള യാത്ര തടസ്സപ്പെട്ടതായി ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിമാനം, ഇറാനിലെ ജനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിമാനത്താവളത്തിലുണ്ടായ അപ്രതീക്ഷിത ആക്രമണം ഈ നീക്കത്തിന് തിരിച്ചടിയായി. നിലവിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ […]Read More
ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. മലപ്പുറം എടക്കര സ്വദേശി പുതിയത്ത് ശ്രീരാജ് (22) ആണ് ജയിൽ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സിനിമാ സ്റ്റൈലിലുള്ള ഈ രക്ഷപ്പെടൽ അരങ്ങേറിയത്. ജയിലിലെ സെല്ലിന് പുറത്തുള്ള എക്ഹോസ്റ്റ് ഫാൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് അത് നന്നാക്കാനായി അധികൃതർ ശ്രീരാജിനെ ചുമരിന് മുകളിലേക്ക് കയറ്റിവിടുകയായിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുകളിൽ ഫാനിരിക്കുന്ന ഭാഗത്തേക്ക് കയറിയ പ്രതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് […]Read More
തിരുവനന്തപുരം: തലസ്ഥാനത്ത് വൈദ്യുത പോസ്റ്റിൽ ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാങ്ങോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരപ്പണികൾക്കിടെയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പോസ്റ്റിൽ ദീപാലങ്കാര ലൈറ്റുകൾ കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി സനുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്സവ സീസണുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ജോലികൾ ചെയ്യുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ […]Read More
ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ (NHS) സോണോഗ്രാഫർമാരുടെ കടുത്ത ക്ഷാമം മൂലം ഗർഭിണികൾക്കും ക്യാൻസർ രോഗികൾക്കും അത്യാവശ്യമായ അൾട്രാസൗണ്ട് സ്കാനിംഗുകൾ വൈകുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് സോണോഗ്രാഫർ തസ്തികകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും ആരോഗ്യസ്ഥിതിയും പരിശോധിക്കുന്നതിനായി 12, 20 ആഴ്ചകളിൽ നടത്തുന്ന നിർണ്ണായക സ്കാനുകൾ ജീവനക്കാരുടെ കുറവ് മൂലം തടസ്സപ്പെടുകയാണ്. വടക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഹെൽത്ത് കെയർ മേഖലയിൽ […]Read More
