ഗാന്ധിജയന്തി ദിനത്തിൽ പാച്ചല്ലൂരിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ച് കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ
BY: DOULATH
കോവളം /പാച്ചല്ലൂർ : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാല, പോസ്റ്റ് ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവ ഭാരവാഹികളും പ്രദേശവാസികളും ചേർന്ന് ശുചീകരിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പ്രദേശത്തെ ഗാന്ധി പ്രതിമയിൽ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രണാമവും അർപ്പിച്ചു. ശുചീകരണ യജ്ഞത്തിന് കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, മറ്റ് ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ നേതൃത്വം നൽകി.
