ഗുരുവായൂർ ‘കൗസ്തുഭം’ റെസ്റ്റ് ഹൗസ് നവീകരിച്ചു; ദേവസ്വം ബോർഡുകൾക്ക് പൂർണ്ണ പിന്തുണയെന്ന് മന്ത്രി കെ. മുരളീധരൻ

 ഗുരുവായൂർ ‘കൗസ്തുഭം’ റെസ്റ്റ് ഹൗസ് നവീകരിച്ചു; ദേവസ്വം ബോർഡുകൾക്ക് പൂർണ്ണ പിന്തുണയെന്ന് മന്ത്രി കെ. മുരളീധരൻ

തൃശ്ശൂർ:

ഗുരുവായൂർ ദേവസ്വത്തിന്റെ നവീകരിച്ച ‘കൗസ്തുഭം’ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവ്വഹിച്ചു. ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ കലവറയില്ലാത്ത പിന്തുണയാണ് നൽകി വരുന്നതെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. 40 വർഷം മുൻപ് തന്റെ പിതാവ് ഉദ്ഘാടനം ചെയ്ത റെസ്റ്റ് ഹൗസ് ഇപ്പോൾ നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാനായത് വലിയൊരു മഹാഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂർ, കൊട്ടിയൂർ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി പിൽഗ്രിം തീർത്ഥാടന സർക്യൂട്ട് പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ തന്നെ സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വെർച്വൽ ക്യൂ സമ്പ്രദായം ഏർപ്പെടുത്തിയ ഗുരുവായൂർ ദേവസ്വം തീരുമാനം മന്ത്രിസഭയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹമായതായി മന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് സൗമ്യമായി പെരുമാറാൻ ദേവസ്വം ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

1978-ലെ ദേവസ്വം നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിയമനം നടത്താനുള്ള അധികാരം ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ്. ഇതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നിലപാട് ഈ നിയമത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ മന്ത്രി കെ. മുരളീധരന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉപഹാരം സമർപ്പിച്ചു. ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ സ്വാഗതം പറഞ്ഞു .വിശിഷ്ട അതിഥികളായി പങ്കെടുത്ത എൻ.കെ. അക്ബർ എം.എൽ.എ., ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്കം IAS, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, കളക്ടർ ശിഖാ സുരേന്ദ്രൻ, വാർഡ് കൗൺസിലർ ശോഭാ ഹരിനാരായണൻ എന്നിവർക്ക് മന്ത്രി ദേവസ്വത്തിന്റെ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News