കൊല്ലം: നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടാൻ ശ്രമം; സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ

 കൊല്ലം: നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടാൻ ശ്രമം; സിവിൽ പോലീസ് ഓഫീസർ അറസ്റ്റിൽ

കൊല്ലം:

പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച പോലീസുകാരൻ പിടിയിലായി. കെ.എ.പി അടൂർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ അവിനാഷ് സുരേന്ദ്രനാണ് (29) അറസ്റ്റിലായത്. ശൂരനാട് വടക്ക് ആനയടി സ്വദേശിയാണ് ഇയാൾ.

പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപ് എടുത്ത ചിത്രങ്ങൾ മാതാവിന്റെ ഫോണിൽ നിന്ന് കൈക്കലാക്കിയാണ് പ്രതി തട്ടിപ്പിന് തുടക്കമിട്ടത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ച ശേഷം, ഇത് തടയാൻ എന്ന വ്യാജേന പെൺകുട്ടിയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന ‘അജ്ഞാതനെ’ താൻ സംസാരിച്ചു ശരിയാക്കിയിട്ടുണ്ടെന്നും, 15 പവൻ സ്വർണം നൽകിയാൽ കൂടുതൽ ചിത്രങ്ങൾ പുറത്തു വരുന്നത് തടയാമെന്നും അവിനാഷ് കുടുംബത്തെ വിശ്വസിപ്പിച്ചു. സംശയം തോന്നിയ കുടുംബം പോലീസിൽ പരാതിപ്പെട്ടതോടെയാണ് ക്രൂരമായ തട്ടിപ്പ് പുറത്തുവന്നത്..

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News