എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

 എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

തിരുവനന്തപുരം:

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോടെം സ്പീക്കര്‍ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിശ്ചയിച്ച ജി സുധാകരന്‍ രാജ്ഭവനില്‍ (ലോക്ഭവൻ) ഗവർണ്ണർക്ക് മുന്നിൽ എംഎല്‍എ ആയി നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.

നാളെ രാവിലെ ഒമ്പത് മണിക്കാണ് നിയമസഭയിലെ മറ്റ് 139 അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ സിപിഐഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി അമ്പലപ്പുഴയില്‍ നിന്നാണ് ജി സുധാകരന്‍ നിയമസഭയിലേക്ക് വിജയിച്ചെത്തിയത്.

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായ ശേഷം മറ്റന്നാള്‍ രാവിലെയാണ് സഭയിലെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഈ മാസം 29നാണ് പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടക്കുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News