സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: ശക്തമായ തിരിച്ചടിക്ക് സൗദി സഖ്യസേന; ഗാസയിലും ചെങ്കടലിലും യുദ്ധഭീതി വധിക്കുന്നു

 സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: ശക്തമായ തിരിച്ചടിക്ക് സൗദി സഖ്യസേന; ഗാസയിലും ചെങ്കടലിലും യുദ്ധഭീതി വധിക്കുന്നു

റിയാദ്/സന: മക്കയും മദീനയും അടക്കമുള്ള സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതോടെ മേഖലയിൽ യുദ്ധഭീതി വധിക്കുന്നു. നാല് വർഷത്തോളമായി തുടർന്ന വെടിനിർത്തൽ കരാറുകൾ കാറ്റിൽപ്പറത്തി യെമനിൽ ആഭ്യന്തരയുദ്ധം വീണ്ടും തീവ്രമായ പശ്ചാത്തലത്തിൽ, ഹൂതികൾക്കെതിരെ ശക്തമായ സൈനിക തിരിച്ചടിക്ക് സൗദി സഖ്യസേനയും യെമൻ ഔദ്യോഗിക സർക്കാരും ഒരുങ്ങി.

യെമൻ സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി, ഹൂതികളുടെ നീക്കങ്ങൾക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. നിർബന്ധിത കുടിയൊഴിപ്പിക്കൽ, ഉപരോധം, പട്ടിണി എന്നിവയിലൂടെ യെമൻ ജനതയെ ഹൂതികൾ ക്രൂരമായി ദ്രോഹിക്കുകയാണെന്നും കുരുന്നുകളെ വരെ ആയുധമണിയിച്ച് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

മക്ക, മദീന, റിയാദ്, അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ, ത്വാഇഫ്, യാംബു എന്നീ നഗരങ്ങൾക്ക് പുറമെ, ആഗോള വ്യാപാര പാതയായ ചെങ്കടലിലും ബാബ് അൽ മൻദബ് കടലിടുക്കിലും ഹൂതി വിമതർ നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് സഖ്യസേന വ്യക്തമാക്കി. ഗാസയിലെ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിൽ, ചെങ്കടലിലും യെമനിലും രൂപപ്പെടുന്ന ഈ പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News