“തുടർച്ചയായ തോൽവികൾ കോൺഗ്രസിന്റെ സമനില തെറ്റിച്ചു”: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

 “തുടർച്ചയായ തോൽവികൾ കോൺഗ്രസിന്റെ സമനില തെറ്റിച്ചു”: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിചിത്രമായ പ്രസ്താവനകളിൽ തുടങ്ങി കോൺഗ്രസ് പാർട്ടി ഇപ്പോൾ തികഞ്ഞ അസംബന്ധങ്ങളിലേക്ക് എത്തിനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തുടർച്ചയായ രാഷ്ട്രീയ പരാജയങ്ങൾ കോൺഗ്രസിന്റെ സമനില പൂർണ്ണമായും തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഒരുകാലത്ത് പ്രതാപമുണ്ടായിരുന്ന കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ നിരാശ ബാധിച്ചവരുടെയും സമനില തെറ്റിയവരുടെയും ഒരു കൂട്ടമായി മാറിയിരിക്കുകയാണ്. സ്വന്തം മുഖ്യമന്ത്രിമാരെല്ലാം ‘അനധികൃതരാണ്’ എന്ന തരത്തിലുള്ള പ്രസ്താവനകളാണ് കോൺഗ്രസ് അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഇത്തരമൊരു നിലപാടിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ, അനുമുല രേവന്ത് റെഡ്ഡി തുടങ്ങിയ മുതിർന്ന നേതാക്കളോട് ഇനി രാഹുൽ ഗാന്ധി രാജി ആവശ്യപ്പെടുമോ എന്നും രാജീവ് ചന്ദ്രശേഖർ തൻറെ പോസ്റ്റിലൂടെ ചോദിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടില്ലായ്മയെയും അസ്വസ്ഥതകളെയുമാണ് ഇത് വ്യക്തമാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ചന്ദ്രശേഖർ സോഷ്യൽ മിഡിയയിൽ പങ്കുവച്ച ചിത്രം

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News