News
കണ്ണൂർ
കണ്ണൂരിൽ ഗാന്ധിജയന്തി ദിനത്തിൽ മദ്യവിരുദ്ധ ബോധവൽക്കരണം; കോർപ്പറേഷൻ മേയർ ഇന്ദിര ഉദ്ഘാടനം ചെയ്തു
By :KANNUR PRABHAKARAN കണ്ണൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിന് സമീപം മദ്യവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇന്ദിര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിജിയൻ ആശയങ്ങൾ മുൻനിർത്തി ലഹരിക്കെതിരെ പൊതുസമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൽ.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരും നേതാക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തുRead More
