തൊടുപുഴ: ജനറൽ ആശുപത്രി റോഡിലെ അനധികൃത കയ്യേറ്റങ്ങൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും റോഡിന്റെ യഥാർത്ഥ വീതി പൂർണ്ണമായി തിരിച്ചുപിടിക്കണമെന്നും ബിജെപി മണ്ഡലം – മുനിസിപ്പൽ കമ്മിറ്റികൾ ആവശ്യപ്പെട്ടു. റോഡിന്റെ അതിർത്തികൾ അടിയന്തരമായി അളന്നുതിരിച്ച് കയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി. അനീഷ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി […]Read More
