കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നടിയാണ് പരാതിക്കാരി. രണ്ട് ദിവസം മുൻപാണ് നടി രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടത്തിയ നീക്കത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൊടുപുഴയിൽ വെച്ച് ‘പണി’ എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ […]Read More
Tags :kerala police
തിരുവനന്തപുരം: വാഴമുട്ടത്ത് ബാറിന് സമീപമുണ്ടായ തർക്കത്തെത്തുടർന്ന് പാച്ചല്ലൂർ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പാച്ചല്ലൂർ സ്വദേശി സുജിത്ത് (25) കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികളിൽ നാലുപേരെ തിരുവല്ലം പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തിന്റെ പശ്ചാത്തലം തിങ്കളാഴ്ച രാത്രി വാഴമുട്ടത്തെ ഒരു ബാറിനുള്ളിൽ വെച്ചുണ്ടായ നിസ്സാരമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാറിനുള്ളിൽ തുടങ്ങിയ വാക്കേറ്റം പുറത്തെത്തിയപ്പോൾ വലിയ സംഘർഷമായി മാറുകയായിരുന്നു. […]Read More
പാലക്കാട്: കഞ്ചിക്കോട് ഐഐടി ക്യാമ്പസിനുള്ളിൽ തമിഴ്‌നാട് സ്വദേശിനിയായ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 23 തിങ്കളാഴ്ച രാത്രി 8:30 ഓടെ ഹോസ്റ്റലിൽ നിന്ന് ഡൈനിംഗ് ഹാളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ അജ്ഞാതൻ പിന്നിൽ നിന്നെത്തി തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അന്വേഷണത്തിലെ പ്രധാന വിവരങ്ങൾ: ക്യാമ്പസിനുള്ളിൽ സമാനമായ രീതിയിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് ജില്ലാ പോലീസ് മേധാവി അജിത്കുമാർ വ്യക്തമാക്കി. തുടർച്ചയായുണ്ടാകുന്ന ഇത്തരം അനിഷ്ട സംഭവങ്ങൾ ക്യാമ്പസിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ […]Read More
കോട്ടയം: നഗരമധ്യത്തിലെ ശാസ്ത്രി റോഡിലുള്ള ലോഡ്ജ് മുറിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശിനി ആസിയ തസനിം (19), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (23) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാത്രിയായിട്ടും ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. […]Read More
തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി മാഫിയയുമായി ചേർന്ന് കച്ചവടം നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സി.പി.ഒമാരായ അഭിൻജിത്, രാഹുൽ എന്നിവർക്കെതിരെയാണ് റൂറൽ എസ്.പി നടപടിയെടുത്തത്. നാർക്കോട്ടിക് സെൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലഹരി ഇടപാടുകൾ നടത്തുന്ന സംഘങ്ങളെ പിന്തുടരുന്നതിനിടെയാണ് ഇവർക്ക് പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധമുണ്ടെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കണ്ടെത്തിയത്. ഇരുവരും ലഹരിക്കച്ചവടത്തിൽ പങ്കാളികളാണെന്നും ലഹരി ഉപയോഗിക്കുന്നവരാണെന്നും ഡിവൈ.എസ്.പി സമർപ്പിച്ച […]Read More
നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസിനാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നൽകി, വ്യവസായി ബോബി ചെമ്മണൂർ. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് […]Read More
