പത്താം ക്ലാസ് കഴിഞ്ഞവർക്ക് മികച്ച അവസരം: സിഫ്നെറ്റിൽ മറൈൻ ഫിറ്റർ, ഷിപ്പിങ് ഡക്ക് കോഴ്സുകൾക്ക് അപേക്ഷിക്കാം

 പത്താം ക്ലാസ് കഴിഞ്ഞവർക്ക് മികച്ച അവസരം: സിഫ്നെറ്റിൽ മറൈൻ ഫിറ്റർ, ഷിപ്പിങ് ഡക്ക് കോഴ്സുകൾക്ക് അപേക്ഷിക്കാം

BY:SANTHYAN V NAIR

കൊച്ചി:

പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് കപ്പൽ-മറൈൻ മേഖലകളിൽ മികച്ച തൊഴിലവസരം ഉറപ്പുനൽകുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് (CIFNET) അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിന്റെ (NCVT) അംഗീകാരമുള്ള ഷിപ്പിങ് ഡക്ക്, മറൈൻ ഫിറ്റർ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

പത്താം ക്ലാസിൽ കണക്ക്, സയൻസ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റിന്റെ (CET) റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.

തൊഴിലധിഷ്ഠിത പരിശീലനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ പ്രതിമാസം 1500 രൂപ സ്റ്റൈഫന്റും ലഭിക്കും. കോഴ്സുകളെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പക്ടസ്, അപേക്ഷാ ഫോറം എന്നിവ സിഫ്നെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ cifnet.gov.in-ൽ ലഭ്യമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News