വട്ടപ്പാറയിൽ എസി ഷീറ്റ് കയറ്റിവന്ന ലോറി മറിഞ്ഞ് ഒരു മരണം; കണ്ണൂർ സ്വദേശി അഭിജിത്ത് കൊല്ലപ്പെട്ടു

വട്ടപ്പാറ: വട്ടപ്പാറയിൽ എസി ഫിഷീറ്റ് കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കണ്ണൂർ സ്വദേശിയായ അഭിജിത്ത് ആണ് മരണപ്പെട്ടത്.
കണ്ണൂരിൽ നിന്നും തൊടുപുഴയിലേക്ക് എസി ഫിഷീറ്റ് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
