എഐ ഇനി ‘സൂപ്പർ ഇന്റലിജൻസ്’: പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്

 എഐ ഇനി ‘സൂപ്പർ ഇന്റലിജൻസ്’: പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന പേര് ഔദ്യോഗികമായി മാറ്റി ‘സൂപ്പർ ഇന്റലിജൻസ്’ (എസ്ഐ) എന്നാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിറക്കി. വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ‘ഇനോഗുറേറ്റിങ് ദി ഇറ ഓഫ് സൂപ്പർ ഇന്റലിജൻസ്’ എന്ന പേരിലുള്ള ഉത്തരവിലൂടെ ഫെഡറൽ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇനിമുതൽ സൂപ്പർ ഇന്റലിജൻസ് എന്ന പദം ഉപയോഗിക്കും. സാങ്കേതികവിദ്യ കൃത്രിമമല്ലെന്ന കാരണത്താലാണ് പേരുമാറ്റമെന്നും ഇന്റർനെറ്റിനേക്കാൾ വലിയ മാറ്റമാണിതെന്നും ട്രംപ് വ്യക്തമാക്കി.

ചടങ്ങിൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും സുരക്ഷയും ലക്ഷ്യമിട്ട് തയ്യാറാക്കിയ ‘വൈറ്റ് ഹൗസ് അക്കോർഡ് ഓൺ സൂപ്പർ ഇന്റലിജൻസ്’ എന്ന ധാർമിക കരാറിലും പ്രമുഖ കമ്പനികൾ ഒപ്പുവെച്ചു. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ്, ഡാരിയോ അമോഡെ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ചൈനയെക്കാൾ സാങ്കേതിക മുന്നേറ്റം നിലനിർത്തുന്നതിനും വ്യവസായ മേഖലയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ധാരണയായി. സാങ്കേതികവിദ്യയിലൂടെ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും എന്നാൽ ദുരുപയോഗം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News