വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ആർക്കും കഴിയില്ല: നൗഷാദ് തോട്ടുംകര

 വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ആർക്കും കഴിയില്ല: നൗഷാദ് തോട്ടുംകര

BY : DOULATH

തിരുവനന്തപുരം: വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും, ജനനം പോലെ തന്നെ തികച്ചും സ്വാഭാവികവും പവിത്രവുമായ ഒരു ഘട്ടമാണ് വാർദ്ധക്യമെന്നും ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് തോട്ടുംകര. ഇത് നിഷ്ക്രിയത്വത്തിന്റെയോ ഒറ്റപ്പെടലിന്റെയോ കാലമല്ല, മറിച്ച് അനുഭവങ്ങളുടെ വെളിച്ചവും അറിവിന്റെ വലിയൊരു ശേഖരവും അടങ്ങിയ കാലഘട്ടമാണ്. കാലത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിർത്താൻ കഴിയില്ലെങ്കിലും മുതിർന്ന പൗരന്മാർക്ക് സ്നേഹവും കരുതലും ആദരവും നൽകാൻ സമൂഹത്തിന് സാധിക്കണം. നമ്മൾ ഇന്ന് നൽകുന്ന കരുതലാണ് നാളെ നമ്മളെ കാത്തിരിക്കുന്ന വാർദ്ധക്യത്തിന്റെ തണലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ മലയാള വേദിയുടെ നേതൃത്വത്തിൽ പദ്മ കഫേയിൽ സംഘടിപ്പിച്ച ലോക വയോജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സാമൂഹിക രംഗത്തെ മികച്ച സേവനങ്ങൾക്ക് ഡോ. അഡ്വ. ഫസീഹ റഹീമിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

അജു കെ. മധു അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ബി. ശിവൻകുട്ടി, വി.കെ. സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈഫ് കോച്ച് ജീന റഷീദ്, മുജീബ് റഹ്മാൻ, എം.എസ്. ഗാലബ്, ആർ.പി. ഷൈൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആറ്റിങ്ങൽ സുരേഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News