News തിരുവനന്തപുരം

സംസ്ഥാന ബജറ്റ് നാളെ;ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം നാളെ (ഫെബ്രുവരി 6). രാവിലെ 9 മണിക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പെന്‍ഷന്‍ അടക്കം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ബജറ്റില്‍ പ്രതീക്ഷയിലാണ് സംസ്ഥാനം. കഴിഞ്ഞ വര്‍ഷം വിഴിഞ്ഞം തുറമുഖ പദ്ധതിക്കാണ് ബജറ്റില്‍ ഏറെ പ്രധാന്യം നല്‍കിയിരുന്നു. എന്നാല്‍ […]Read More

News

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ, ടുഡെയ്സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങൾ. 45 മുതല്‍ 55 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. നിലവില്‍ ഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂ. കോണ്‍ഗ്രസ് പൂജ്യം മുതല്‍ ഒരു സീറ്റില്‍ വരെ ജയിക്കാമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ബിജെപി 48 ശതമാനം വോട്ടുനേടുമെന്നാണ് പ്രവചനം. […]Read More

News എറണാകുളം

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരു മരണം; നാലുപേർക്ക് പരിക്ക്

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഐഡെലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡീഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് […]Read More

News

കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തി

ന്യൂഡൽഹി:         അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കം 104 ഇന്ത്യാക്കാരെ ട്രംപ് സർക്കാർ വിലങ്ങണിയിച്ച് അമേരിക്കൻ സൈനിക വിമാനത്തിൽ അമൃത്സ റിലെത്തിച്ച് ഇറക്കി വിട്ടു. മെക്സികോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റക്കാരുമായി വന്ന സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചിരുന്നു.ഗുജറാത്ത്, ഹരിയാന സ്വദേശികളായ 33 പേർ വീതവും,പഞ്ചാബ് സ്വദേശികളായ 30 പേരും, യുപി, മഹാരാഷ്ട്രക്കാരായ മൂന്നുപേർ വീതവും ചണ്ഢീഗഡുകാരായ രണ്ടുപേരുമാണ് സൈനിക വിമാനത്തിലുണ്ടായിരുന്നതു്. 79 പുരുഷൻമാരും, 25 സ്ത്രീകളും,നാലു വയസുള്ള കുട്ടികളേയുമാണ് ആദ്യഘട്ടത്തിൽ […]Read More

News

കുടുംബശ്രീ ഭക്ഷ്യമേള 12 മുതൽ 16 വരെ ശംഖുംമുഖത്ത്

തിരുവനന്തപുരം:           കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് എല്ലാ ജീല്ലകളിലും ഭക്ഷ്യ മേളകൾക്ക് തുടക്കമാകും.ഇതോടൊപ്പം ഉൽപ്പന്ന വിപണന മേളകളും കലാ പരിപാടികളുമുണ്ടാകും.ഓരോ ജില്ലയിലും രണ്ട് സ്ഥലങ്ങളിലാണ് മേള സംഘടിപ്പിക്കുക. ദേശീയ സരസ് മേള, അന്താരാഷ്ട്ര വ്യാപാരമേള തുടങ്ങിയ പ്രമുഖ പരിപാടികളും നടക്കും.കൂടുംബശ്രീ സംസ്ഥാന ജില്ല മിഷനുകളാണ് നേതൃത്വം നൽകുന്നത്. ശംഖുംമുഖം ബീച്ച്, വർക്കല ബീച്ച് എന്നീ സ്ഥലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ മേള നടക്കുന്ന സ്ഥലം.Read More

News തൊഴിൽ വാർത്ത

 കുസാറ്റിൽ മെഗാ ജോബ് ഫെയർ

           കുസാറ്റ് എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് മെഗാ തൊഴിൽ മേള കുസാറ്റിൽ സംഘടിപ്പിക്കുന്നു. 10, 12, ഐടിഐ, ഡിപ്ളോമ, യുജി, പിജി,ബി ടെക്, എം ടെക്, ബി കോം, എം കോം, ബി എസ് സി, എം എസ് സി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.വിശദ വിവരങ്ങൾക്ക്: www.empekm.in. ഫോൺ: 0484 2576756/8129793770Read More

News

തുഴച്ചിലിൽ കേരളം മുന്നിൽ

ഡെറാഡൂൺ:          തുഴച്ചിലിൽ നാല് മെഡലുമായി കേരളം. ദേശീയ ഗെയിംസിന്റെ ഒമ്പതാംദിനം ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും കേരളം തുഴഞ്ഞെടുത്തു. കേരളത്തിനാകെ ഒമ്പത് സ്വർണവും, ഒമ്പത് വെള്ളിയും, ആറ് വെങ്കലവും നേടി ഒമ്പതാം സ്ഥാനത്താണ്.54 മെഡലുകളുമായി കർണാടകം ഒന്നാം സ്ഥാനത്താണ്. ഫുട്ബോൾ സെമിയിൽ അസമിനെ 3 – 2 ന് തോൽപിച്ച് കേരളം ഫൈനലിലെത്തി.വനിതകളുടെ ഡബിൾ സ്കൾ വിഭാഗത്തിൽ കേരളത്തിന്റെ കെ ഗൗരി നന്ദയും, സാനിയ ജെ കൃഷ്ണയും വെള്ളി […]Read More

News

സൈബർ തട്ടിപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി പരാതി നൽകി

തിരുവനന്തപുരം:        തന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബർ പൊലീസ് പരാതി അന്വേഷിക്കും. ജയതിലകിന്റെ ചിത്രംവച്ച് വേറെ നമ്പരിൽ വാട്സ് ആപ് പ്രൊഫൈലുണ്ടാക്കിയാണ് അത്യാവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെട്ടത്.Read More

News

കുസാറ്റ് സർവകലാശാല വിജ്ഞാപനം നാളെ മുതൽ

        രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നായ കുസാറ്റിലെ യുജി, പിജി കോഴ്സുകൾക്ക് വ്യാഴാഴ്ച മുതൽ അപേക്ഷിക്കാം. 50 പോഗ്രാമുകളിലായി ഏഴായിരത്തി ആഞ്ഞൂറിലേറെ പേർക്ക് പഠനാവസരമൊരുക്കുന്ന സർവകലാശാല മുൻനിര വിദേശ സർവകലാശാലകൾ, വൻകിട വ്യവസായങ്ങൾ എന്നിവയുമായി സൗഹൃദക്കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. കോഴ്സുകൾ        യു ജി    ബിടെക്, ബി വോക്, ബിബിഎൽ,എൽഎൽബി, ബി കോം, ബി എസ് സി.          പി ജി      എൽഎൽഎം, എംഎ,എംബിഎ, […]Read More

News

ക്യാൻസർ സ്ക്രീനിങ്ങിൽ മന്ത്രിയും പങ്കെടുത്തു

തിരുവനന്തപുരം:          അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ ക്യാൻസർ സ്ക്രീനിങ് നടത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് മന്ത്രി സ്ക്രീനിങ് നടത്തിയത്. വിവിധ മേഖലയിലുള്ളവരെ ഇതിനായി ക്ഷണിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പിന്റെ ഗുഡ്‌വിൽ അംബാസഡർ മഞ്ജു വാര്യർ, ചീഫ് […]Read More

Travancore Noble News