തിരുവനന്തപുരം:രണ്ടാമത് രാജ്യാന്തര ഊർജമേളയ്ക്ക് തുടക്കംകുറിച്ച് തിരുവനന്തപുരം തൈക്കാട് പൊലീസ് മൈതാനിയിൽ ഹരിത കർമസേന അംഗങ്ങൾക്കായി മെഗാ എൽഇഡി ബൾബ് റിപ്പയറിങ് പരിശീലനം സംഘടിപ്പിച്ചു . നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ സാജിദ് നേതൃത്വം നൽകി. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ അധ്യക്ഷനായി.Read More
കിൻഷാസ:കിഴക്കൻ കോംഗോയിലെ ഗോമയിൽ ജയിൽ തകർത്ത് രക്ഷപ്പെട്ട പുഷതടവുകാർ 150 സ്ത്രീ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിച്ച് കൊലപ്പെടുത്തിയെന്ന് യുഎൻ റിപ്പോർട്ട്. മുസെൻസി സെൻട്രൽ ജയിലിൽനിന്ന് നാലായിരത്തിലധികം തടവുകാർ രക്ഷപ്പെട്ടതായാണ് കണക്ക്. ഇവർ വനിതാജയിലിൽ കടന്ന് കയറി അതിക്രമം കാട്ടി. കൂട്ട ബലാത്സംഗത്തിനു ശേഷം ജയിലിന് തീവച്ചതോടെയാണ് സ്ത്രീ തടവുകാർ കൊല്ലപ്പെട്ടത്. 13 സ്ത്രീകൾ തീയിൽ നിന്ന് രക്ഷപ്പെട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രതിനിധി സെയ്ഫ് മഗാങ്കോ അറിയിച്ചു. കൂട്ടക്കൊല കോംഗോ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.Read More

പ്രയാഗ്‌രാജ്:യുപി പ്രയാഗ്‌രാജിൽ വീണ്ടും തീപിടിത്തം. ശങ്കരാചാര്യ മാർഗ് സെക്ഷൻ 18 ലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.ആളപായമില്ല. അഗ്നിബാധ പന്ത്രണ്ട് ക്യാമ്പുകളിലേക്ക് വ്യാപിച്ചു. കുംഭമേളയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ജനുവരി 30 ന് സെക്ടർ 22 ലുണ്ടായ തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചിരുന്നു.Read More

ഹൽദ്വാനി :ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന്റെ കൗമാര നിര ചാമ്പ്യൻമാരായി. എസ് ഗോകുലിന്റെ ഗോളിൽ കേരളം ഗെയിംസിൽ മുദ്ര ചാർത്തി. കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ വിജയ ഗോൾ നേടിയത് ഗോകുൽ . ഫൈനൽ പോരാട്ടം ആയാസകരമായിരുന്നു. കേരളത്തിന്റെ മുന്നേറ്റമായിരുന്നു ആദ്യം. പ്രവീഷ് ബിഷ്ടും നിർമൽ സിങ് ബിഷ്ടും ഉത്തരാഖണ്ഡിനായി ആഞ്ഞ് ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ അജയ് അലക്സിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചു നിന്നു. ഇന്ന് കേരളം അത്‌ലറ്റിക്സിലിറങ്ങി. പത്ത് സ്വർണം,ഒൻപത് വെള്ളി, ഏഴ് വെങ്കലം നേടിയ കേരളം […]Read More
ഡെറാഡൂൺ: ദേശീയ ഗെയിംസ് അത്‌ലറ്റിക്സിന് നാളെ തുടക്കം. ഡെറാഡൂണിലെ മഹാപ്രതാപ് റാണ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ. 77 പോയിന്റുമായി കഴിഞ്ഞ തവണ നാലാമതായിരുന്നു കേരളം.മെഡൽ നിലയിൽ അഞ്ചാമതും . മൂന്ന് സ്വർണവും, നാല് വെള്ളിയും, ആറ് വെങ്കലവുമായിരുന്നു സമ്പാദ്യം. ഡെറാഡൂണിൽ 52 കായിക താരങ്ങൾ ഉൾപ്പെടെ 65 അംഗ സംഘമാണ് കേരളത്തിന്. ജയകുമാറാണ് മുഖ്യ പരിശീലകൻ. പുരുഷ വിഭാഗത്തിൽ 31 പേരും വനിതകളിൽ 21 പേരും നാളെ ഇറങ്ങും. തിരുവനന്തപുരം എൽഎൻസിപിഇ […]Read More
വെഞ്ഞാറമൂട്: ദേശീയ ഗെയിംസിൽ ജേതാക്കളായ കേരള വനിത, പുരുഷ വാട്ടർ പോളോ ടീമംഗങ്ങൾക്കും, പരിശീലകർക്കും,ടീം മാനേജർമാർക്കും കേരള അക്വാട്ടിക് അസോസിയേഷൻ സ്വീകരണം നൽകി. വനിതാ വിഭാഗത്തിൽ സ്വർണവും, പുരുഷവിഭാഗത്തിൽ വെങ്കലവും നേടിയാണ് ഇവർ മിന്നും താരമായത്. വിനോദ്, അനിൽ കുമാർ എന്നിവരായിരുന്നു പരിശീലകർ. ഷിനി മോളും അനീഷുമായിരുന്നു ടീം മാനേജർമാർ. സ്വീകരണ യോഗം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അധ്യക്ഷനായിRead More
കഴക്കൂട്ടം: ജാപ്പാനീസ് ഐടി സ്ഥാപനമായ ഗ്രോത്ത് എക്സ് പാർട്ണേഴ്സ് ടെക്നോ പാർക്കിലേക്ക്.ഇതിന്റെ ഭാഗമായി കമ്പനി ഡയറക്ടർ കെന്റാരോ കസായി, ബിസിനസ് സ്ട്രാറ്റജി ഓഫീസർ കസുഹിരോ വാഡ എന്നിവരുടെ സംഘം ടെക്നോപാർക്ക് സന്ദർശിച്ചു. സിഇഒ സഞ്ജീവ് നായരുമായി സംവദിച്ചു. ടെക്നോപാർക്ക് മാർക്കറ്റിങ് ആൻഡ് കസ്റ്റമർ റിലേഷൻ ഷിപ്പ് ഡിജിഎം വസന്ത് വരദ, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ ജോർജ് ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.Read More
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് ഇടിച്ചു നിരത്തി തീയിട്ട് പ്രതിഷേധക്കാർ. ബുധനാഴ്ച രാത്രി അവരുടെ പാർട്ടി അവാമി ലീഗിന്റെ വിദ്യാർഥി വിഭാഗം ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയെ ഹസീന ഓൺലൈനായി അഭിസംബോധന ചെയ്യവെയായിരുന്നുഅക്രമം. ആയിരക്കണക്കിനാളുകൾ ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപക നേതാവുമായ ബംഗബന്ധു മുജിബുർ റഹ്മാന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഹസീന ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം […]Read More