News

ക്യാൻസർ സ്ക്രീനിങ്ങിൽ മന്ത്രിയും പങ്കെടുത്തു

തിരുവനന്തപുരം:          അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യ ദിനം തന്നെ ക്യാൻസർ സ്ക്രീനിങ് നടത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് മന്ത്രി സ്ക്രീനിങ് നടത്തിയത്. വിവിധ മേഖലയിലുള്ളവരെ ഇതിനായി ക്ഷണിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. മന്ത്രിമാരായ ആർ ബിന്ദു, ജെ ചിഞ്ചു റാണി, ക്യാമ്പിന്റെ ഗുഡ്‌വിൽ അംബാസഡർ മഞ്ജു വാര്യർ, ചീഫ് […]Read More

News

ക്രിസ്‌മസ്-ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ക്രിസ്‌മസ്-നവവത്സര ബമ്പര്‍ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ (ഫെബ്രുവരി 05) ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും […]Read More

Uncategorized

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതൽ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. തന്റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി. പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു. ആലത്തൂര്‍ ഡിവൈ എസ്‍പി എൻ മുരളീധരന്‍റെ ചോദ്യം ചെയ്യലിലാണ് […]Read More

News

റെയിൽവേ ലെവൽ വൺ റിക്രൂട്ട്മെന്റ്

         റെയിൽവേയിൽ ലെവൽ വൺ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് ബോർഡ് (RRB) അപക്ഷേ ക്ഷണിച്ചിട്ടുള്ളത്. യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ/നാഷണൽ അപ്രന്റീസ്ഷിപ്പ്. മലയാളത്തിലും പരീക്ഷയെഴുതാം. പ്രായപരിധി: 18-36 വയസ് .അപേക്ഷാ ഫീസ്: 500 രൂപ.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22. www.indianrailways.gov.inRead More

News

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 172 ഒഴിവ്

        ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഓഫീസർ ഒഴിവുകളിൽ നിയമനം നടത്തുന്നു.ആകെ ഒഴിവ് 172. യോഗ്യത: ബിരുദം/ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി: 22-55 വയസ്.നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷാ ഫീസ്: 1180 രൂപ. ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്:www.bankofmaharashtra. ReplyForwardAdd reactionRead More

News

ഡൽഹിയിൽ നാളെ തെരഞ്ഞെടുപ്പ്

ന്യൂഡൽഹി:         ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. ബുധനാഴ്ച വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.ഡൽഹി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എഎപിയും നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റ സീറ്റു പോലും ജയിക്കാത്ത കോൺഗ്രസ്സും തീവ്രമായ പ്രചാരണം നടത്തി. കഴിഞ്ഞ രണ്ട് സർക്കാരുകൾ സൽഹി നിവാസികൾക്ക് നൽകിയ സൗജന്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രചാരണം. പിടിച്ചു നിൽക്കാൻ ഒട്ടനവധി സൗജന്യങ്ങൾ […]Read More

News

വിഷുവിന് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം

തിരുവനന്തപുരം:         ശബരിമലയിൽ വിഷു വിനോടനുബന്ധിച്ച് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേക നിധി രൂപീകരിക്കും. സന്നദ്ധരായവരിൽ നിന്ന് സംഭാവന സ്വീകരിക്കും. വിഷുവിനോടനുബന്ധിച്ച് അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റ് പുറത്തിറക്കാനും തീരുമാനിച്ചു.രണ്ട്, നാല്,ആറ് ഗ്രാമും ഒരു പവനും തൂക്കമുള്ള ലോക്കറ്റ് നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായതായും […]Read More

News

കേന്ദ്രം കേരളത്തെ അവഗണിക്കുന്നു :മുഖ്യമന്ത്രി പിണറായി വിജയൻ

ബജറ്റ് അവഗണനയിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാചിച്ച് നിൽക്കുകയല്ല സംസ്ഥാനമെന്നും എയിംസ് നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും കേരളത്തോട് ആകാമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര ബജറ്റിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണം വിചിത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. […]Read More

News

പഴയ പാമ്പൻപാലം ഓർമയിലേക്ക്

രാമേശ്വരം:         പാക് കടലിടുക്കിലെ ഇന്ത്യയുടെ എൻജീ നീയറിംഗ് വൈദഗ്ധ്യം ഓർമയിലേക്ക്. പാമ്പൻ പാലം പൊളിക്കാനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ ഉടൻ പുറത്തിറക്കും. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും പോകുന്ന പാതയിൽ സംരക്ഷണം പ്രയാസമാണെന്നതാണ് കാരണം. കാലപ്പഴക്കത്താൽ ബലക്ഷയമുണ്ടായ പാലത്തിലൂടെയുള്ള ഗതാഗതം 2022 ൽ നിർത്തിയിരുന്നു. 1963 ഡിസംബർ 23 ന് രാത്രി ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന പാലം റെയിൽവേ ഡിവിഷണൽ എഞ്ചിനീയറായിരുന്ന ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനർനിർമ്മിച്ചത്. അന്നത്തെ ചുഴലിക്കാറ്റിൽ ധനുഷ്ക്കോടി പാസഞ്ചർ […]Read More

News

സീനിയർ നാഷണൽ യോഗാ സ്പോർട്സ് ചാമ്പ്യൻഷിപ്പ് 13 മുതൽ

വെഞ്ഞാറമൂട്:          49-ാമത് ഓൾ ഇന്ത്യ സീനിയർ നാഷണൽ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് 13 മുതൽ 16 വരെ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്സിൽ നടക്കും. 13 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലാദ്യമായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എഴുന്നൂറോളം മത്സരാർഥികളും ഇരുനൂറോളം ഒഫീഷ്യൽസും പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും.Read More

Travancore Noble News