News വിദേശം

കോംഗോയിൽ വിമത ആക്രമണത്തിൽ 773 മരണം

കിൻഷാസ:        അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടു.ആക്രമണം ഗോമയുടെ പുറത്തേക്ക് വ്യാപിപ്പിച്ച എം 23 വിതരുടെ മുന്നേറ്റം ചെറുക്കാൻ കോംഗോ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.അതേ സമയം,അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാമെന്നും വിമതർ ഉറപ്പു നൽകിയതോടെ ഗോമ നിവാസികൾ തിരിച്ചെത്തി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ […]Read More

News

അപകടകരമായ ഹെനിപാ വൈറസ്, ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍

മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹെനിപാവൈറസിന് സമാനമായ നിപ വൈറസും ഹെഡ്രാ വൈറസും പല രാജ്യങ്ങളിലും വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ ഡോ. റൈസ് […]Read More

News

 വിവാദ പരാമർശം പിന്‍വലിച്ച് സുരേഷ് ഗോപി 

ന്യൂഡൽഹി: പിന്നാക്ക വിഭാഗക്കാരുടെ മന്ത്രിയായി മുന്നാക്ക വിഭാഗത്തിൽനിന്നുള്ളയാൾ വരണമെന്ന തന്‍റെ പ്രസ്‌താവന പിൻവലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ന്യൂഡൽഹിയിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ സുരേഷ് ഗോപി നടത്തിയ പരാമർശം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പിന്നാലെയാണ് നല്ല ഉദ്ദേശ്യത്തോടെ നടത്തിയ പ്രസ്താവനയായിരുന്നു എന്ന വിശദീകരണത്തോടെ അദ്ദേഹം പിന്മാറിയത്. വിവേചനം അവസാനിപ്പിക്കുക എന്നതായിരുന്നു തന്‍റെ ഉദ്ദേശ്യം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ പരാമർ‌ശം വളച്ചൊടിച്ചു. ഹൃദയത്തിൽ നിന്നാണ് വാക്കുകൾ വന്നത്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർ‌ട്ടിയാണ് […]Read More

News

കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍

കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എല്ലാവരും ബഹുമാനിക്കുന്നതും നായര്‍ സമുദായത്തിലെ വ്യക്തിയായതും കൊണ്ടാണ് ചെന്നിത്തലയെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് എടുത്ത രാഷ്ട്രീയ നിലപാട് വിഡ്ഢിത്തരമാണെന്ന് മനസിലായെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ രമേശ് ചെന്നിത്തല മാത്രമാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന അഭിപ്രായമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. […]Read More

News

ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെ

എംഎൽഎയും നടനുമായ മുകേഷിനെതിരെ നടി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെയെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. തെളിവുകളായി പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും ഉണ്ട്. ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസടുത്തത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം […]Read More

News

വാണിജ്യ സിലിണ്ടറിന് വിലകുറച്ചു

കൊച്ചി:        വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് ആറു രൂപയാണ് കുറഞ്ഞത്. കൊച്ചിയിൽ 1812 രൂപയും കോഴിക്കോട്ട് 1838 രൂപയുമാണ്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. നിലവിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് കൊച്ചിയിൽ 810 ഉം തിരുവനന്തപുരത്ത് 812 ഉം കോഴിക്കോട്ട് 811.50 രൂപയുമാണ് വില.Read More

Sports

ദേശീയ ഗെയിംസിൽ കേരളത്തിന് റെക്കോഡ്

ഡെറാഡൂൺ:            ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്.അഞ്ചാം ദിനം മൂന്ന് സ്വർണവുമായി കേരളം കുതിച്ചു. വുഷുവിൽ കെ മുഹമ്മദ് ജാസിൽ ചരിത്രം കുറിച്ചപ്പോൾ നീന്തൽകുളത്തിൽ സജൻ പ്രകാശും ഹർഷിത ജയറാമും പൊന്നുവാരി.അഞ്ചു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി കേരളം ഏഴാം സ്ഥാനത്താണ്. 14 സ്വർണമുൾപ്പെടെ 26 മെഡലുമായി സർവീസസ് ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.ചൈനീസ് അയോധന കലയായ വുഷുവിൽ ആദ്യമായാണ് കേരളത്തിന് സ്വർണം ലഭിക്കുന്നത്. ദേശീയ ഗെയിംസിൽ ആകെ […]Read More

News തിരുവനന്തപുരം

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം

തിരുവനന്തപുരം:          മോട്ടോർ വാഹനനികുതി കുടിശ്ശിക ഇളവുകളോടെ അടച്ച് ബാധ്യതയിൽ നിന്നും നിയമ നടപടിയിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി അടച്ചതിനു ശേഷം നികുതി ഒടുക്കുവാൻ കഴിയാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ രജിസ്ട്രേഷൻ നിലനിൽക്കുന്ന ആർടിഒ/സബ് ആർടിഒ ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാം. പദ്ധതിപ്രകാരം നികുതി അടയ്ക്കുന്നതിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി […]Read More

New Delhi News

ആം ആദ്മിക്ക് തിരിച്ചടി; പാർട്ടി വിട്ട എട്ട് എംഎൽഎമാർ ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മിയിൽ നിന്ന് രാജിവെച്ച എട്ട് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഡൽഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎൽഎമാരുടെ ഈ നീക്കം എഎപിക്ക് കടുത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. പാലം മണ്ഡലത്തിൽ നിന്നുളള വന്ദന ​ഗൗർ, ത്രിലോക്പുരി എംഎൽഎയായ രോഹിത് മെഹറൗലിയ, മദിപുർ എംഎൽഎ ​ഗിരീഷ് സോണി, മദൻ ലാൽ ( കസ്തൂർബ ന​ഗർ), രാജേഷ് റിഷി (ഉത്തം ന​ഗർ), ബി എസ് ജൂൻ, നരേഷ് യാദവ്, പവൻ ശർമ്മ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ വൈസ് […]Read More

News

മഹാ കുംഭമേളയിലെ വ്യാജ ചിത്രം; പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി

മൈസൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന തരത്തിലുള്ള തന്‍റെ വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടൻ പ്രകാശ് രാജ്. ഇന്‍ഫ്ലുവന്‍സറായ പ്രശാന്ത് സംബർഗിയ്‌ക്ക് എതിരെ ലക്ഷ്‌മിപുരം പൊലീസിലാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പിനൊപ്പം പ്രചരിപ്പിച്ചത് തന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രശസ്‌തിക്ക് ഹാനി വരുത്താൻ ഉദ്ദേശിച്ചുള്ള വ്യാജരേഖ ചമയ്ക്കൽ ഉള്‍പ്പെടുന്ന ബിഎൻഎസ് 2023-ലെ സെക്ഷൻ 336(4) പ്രകാരം […]Read More

Travancore Noble News