News

സംസ്ഥാന വഖഫ് ബോർഡിൽ അഴിച്ചുപണി; നിലവിലെ ഭരണസമിതി പിരിച്ചുവിടാൻ സർക്കാർ നീക്കം

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ഈ ആഴ്ച തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ ബോർഡിന് ഇനിയും നാലര വർഷത്തോളം കാലാവധി ശേഷിക്കെയാണ് ഭരണസമിതി പുനഃസംഘടിപ്പിക്കാനുള്ള നീക്കം. ബോർഡ് അംഗങ്ങളുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്ന വിവാദങ്ങളും നിയമപരമായ ചോദ്യങ്ങളുമാണ് സർക്കാരിന്റെ നടപടിക്ക് പിന്നിലെന്നാണ് സൂചന. പ്രത്യേകിച്ച്, ഇസ്‌ലാമിക […]Read More

Health News

ശരീരത്തിലെ വീക്കം (Inflammation) ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം; മുന്നറിയിപ്പുമായി ഗവേഷകർ

ശരീരത്തിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം (Systemic Inflammation) ഹൃദയത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നും പുതിയ പഠനം. യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ (European Journal of Preventive Cardiology) പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്തത്തിലെ ‘ഗ്ലൈക്കോപ്രോട്ടീൻ അസെറ്റൈൽസ്’ (GlycA) എന്ന മാർക്കറിന്റെ അളവ് ഉയരുന്നത് ഹൃദ്രോഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് അര ദശലക്ഷത്തോളം ആളുകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ശരീരത്തിലെ കൊഴുപ്പ്, പുകവലി, മാനസിക സമ്മർദ്ദം എന്നിവ GlycA നിരക്ക് […]Read More

News വൈറൽ വാർത്തകൾ

അമേരിക്കയിലെത്തി കൂറ്റൻ പാണ്ടകൾ; ഉച്ചകോടിക്ക് പിന്നാലെ ‘പാണ്ട ഡിപ്ലോമസി’യുമായി ചൈന

വാഷിംഗ്ടൺ: ഉഭയകക്ഷി നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ ചൈന നൽകിയ രണ്ട് കൂറ്റൻ പാണ്ടകൾ (Giant Pandas) അമേരിക്കയിലെത്തി. വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന ഉച്ചകോടിക്കിടെയാണ് പാണ്ടകളെ കൈമാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് ‘പിംഗ് പിംഗ്’, ‘ഫു ഷുവാങ്’ എന്നീ രണ്ട് പാണ്ടകൾ അമേരിക്കയിൽ വിമാനമിറങ്ങിയത്. ചൈനയിലെ ഷെങ്ഡു ആസ്ഥാനമായുള്ള ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഇവയെ അറ്റ്ലാന്റയിലെ മൃഗശാലയിലേക്ക് എത്തിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉച്ചകോടിയിൽ വലിയ […]Read More

News തിരുവനന്തപുരം

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു; ലോകകപ്പ്

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മന്‍ ഗിൽ ഫീൽഡിംഗ് തിരഞ്ഞെടുത്തു. കടുത്ത പകൽച്ചൂടും വൈകുന്നേരം ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ ബാറ്റിംഗ് കൂടുതൽ എളുപ്പമാകുമെന്ന പ്രതീക്ഷയുമാണ് ആദ്യം ഫീൽഡ് ചെയ്യാനും ലക്ഷ്യം പിന്തുടരാനും പ്രേരിപ്പിച്ചതെന്ന് ഗിൽ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനാൽ ചില മുൻനിര താരങ്ങൾ ടീമിൽ ഇല്ലെങ്കിലും, നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരും രണ്ട് ഓൾറൗണ്ടർമാരും അടങ്ങുന്ന നിലവിലെ ടീം കോമ്പിനേഷനിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് ഇന്ത്യൻ നായകൻ പറഞ്ഞു. അടുത്ത വർഷം […]Read More

News കണ്ണൂർ മലപ്പുറം

വട്ടപ്പാറയിൽ എസി ഷീറ്റ് കയറ്റിവന്ന ലോറി മറിഞ്ഞ് ഒരു മരണം; കണ്ണൂർ സ്വദേശി

വട്ടപ്പാറ: വട്ടപ്പാറയിൽ എസി ഫിഷീറ്റ് കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കണ്ണൂർ സ്വദേശിയായ അഭിജിത്ത് ആണ് മരണപ്പെട്ടത്. കണ്ണൂരിൽ നിന്നും തൊടുപുഴയിലേക്ക് എസി ഫിഷീറ്റ് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.Read More

News തൃശൂർ

ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് ചെറിയ പള്ളിക്ക് സമീപം മത്സ്യം കയറ്റി വന്ന ലോറി മറിഞ്ഞു. ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്നും ആലപ്പുഴയിലേക്ക് മത്സ്യം കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറിക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പാതയിൽ കുറച്ചു സമയം ഗതാഗത തടസ്സമുണ്ടായി.Read More

News

അഡ്വ. സൈഫുദ്ദീൻ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസൽ; നിയമന ഉത്തരവായി

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. സൈഫുദ്ദീനെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി നിയമിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി ബന്ധപ്പെട്ട കോടതികളിൽ നിയമപോരാട്ടങ്ങൾ നയിക്കുന്നതിനും വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിനിധീകരിച്ച് വാദങ്ങൾ ഉന്നയിക്കുന്നതിനുമുള്ള ചുമതലയാണ് അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസൽ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുന്നത്. നിയമരംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും പൊതുപ്രവർത്തന മേഖലയിലെ സജീവ സാന്നിധ്യവും മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന നിയമനം. നിലവിൽ എൻ.സി.പി സംസ്ഥാന ജനറൽ […]Read More

News തിരുവനന്തപുരം

ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്: മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു, സർക്കാരിന് റെക്കോർഡ് വരുമാനം

തിരുവനന്തപുരം: മലയാളികൾ കാത്തിരുന്ന 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റുതീർന്നു എന്ന അപൂർവ്വ നേട്ടത്തോടെയാണ് ഇത്തവണത്തെ നറുക്കെടുപ്പിലേക്ക് കേരളം കടക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റുകളുടെ വിൽപ്പനയിലൂടെ 450 കോടി രൂപയുടെ മൊത്തത്തിലുള്ള വിറ്റുവരവാണ് സംസ്ഥാന ലോട്ടറി വകുപ്പിനുണ്ടായത്. എല്ലാ ഏജൻസി കമ്മീഷനുകളും ജി.എസ്.ടിയും കഴിച്ച് സർക്കാരിലേക്ക് ഏകദേശം 241.20 കോടിയിലധികം രൂപ ഖജനാവിലെത്തി. ഇതിൽ 125.54 കോടി രൂപ […]Read More

Cinema News തിരുവനന്തപുരം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ; പ്രിയങ്ക നായർ വൈസ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രശസ്ത ചലച്ചിത്ര താരവും ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ നിയമിച്ചു. ചലച്ചിത്ര രംഗത്തെ കലാപരവും സാങ്കേതികവുമായ മികവുകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതിൻ്റെ ഭാഗമായാണ് പുതിയ ചെയർമാനെ സർക്കാർ ചുമതലപ്പെടുത്തിയത്. പ്രമുഖ നടിയും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ പ്രിയങ്ക നായരാണ് പുതിയ വൈസ് ചെയർപേഴ്സൺ. ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോ, നടൻ സലിം ഹസ്സൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. […]Read More

News ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: ശ്രീകോവിലിനകത്തെ കിടാരം മാറ്റിയതിന്റെ 80 വർഷം പഴക്കമുള്ള

ഗുരുവായൂർ: ഭൂപടത്തിൽ ഭക്തിയുടെ കേന്ദ്രമായ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ വെള്ളം നിറച്ചു വെക്കുന്നതിനുള്ള കിടാരം നിർമ്മാണവുമായി ബന്ധപ്പെട്ട 80 വർഷം പഴക്കമുള്ള അപൂർവ്വ സാമൂതിരി രേഖ പുറത്ത്. രാമയ്യർ പരമേശ്വരൻ പങ്കുവെച്ച വിവരങ്ങളിലാണ് ക്ഷേത്ര ചിട്ടകളുടെയും പൗരാണിക ഭരണസംവിധാനങ്ങളുടെയും കൃത്യത വെളിപ്പെടുത്തുന്ന വിവരങ്ങളുള്ളത്. 1946 ഡിസംബർ 19-നാണ് അന്നത്തെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന കോഴിക്കോട് സാമൂതിരിപ്പാട് തമ്പുരാൻ ദേവസ്വം മാനേജർക്ക് കൗതുകകരമായ ഈ തിട്ടൂരം അയക്കുന്നത്. ശ്രീകോവിലിനകത്ത് വെള്ളം നിറച്ചിരുന്ന പഴയ പിച്ചളകിടാരം കേടുവന്നതിനെ തുടർന്ന്, പഴയ കാതൻ […]Read More

Travancore Noble News