മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷൂ എറിഞ്ഞ യു ഡി എഫ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് പരിഹാസ്യ മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ല. അത്രയ്ക്ക് ഭീരുവാണെന്ന് സതീശൻ പരിഹസിച്ചു. നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രതിപക്ഷ […]Read More
പെരുമ്പാവൂർ : നവകേരള സദസ്സിൽ പങ്കെടുക്കാനുള്ള യാത്രയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ യ്ക്ക് നേരെ കൈയേറ്റ ശ്രമം നടന്നു.കോതമംഗലം കനാൽ ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രെസ് പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലാക്കിയതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് ഒരു സംഘമാളുകൾ മർദിച്ചതെന്ന് എം എൽ എ പറഞ്ഞു.പോലീസ് വേഷത്തിൽ വന്ന ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും […]Read More
രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് […]Read More
ജമ്മു കശ്മീരിന് പ്രത്യേക പദവി വീണ്ടും കിട്ടുവനായി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ഹർജിക്കാരുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതി വിലയിരുത്തി. . യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം […]Read More
തെഹ്റാൻ:മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള യൂറോപ്യൻ യൂണിയന്റെ സഖരോവ് പുരസ്കാരം സ്വീകരിക്കാൻ മഹ്സ അമിനിയുടെ കുടുoബം പോകുന്നത് ഇറാൻ സർക്കാർ തടഞ്ഞു. 2022 സെപ്റ്റംബർ 16 നാണ് ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മഹ്സയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ മഹ്സ കൊല്ലപ്പെട്ടു. മഹ്സയുടെ മാതാപിതാക്കളുടേയും സഹോദരന്റേയും പാസ്പോർട്ട് ഇറാൻ സർക്കാർ കണ്ടുകെട്ടി. മരണാനന്തര ബഹുമതിയായി നൽകിയതായിരുന്നു സഖരോവ് പുരസ്കാരം.Read More
ന്യൂഡൽഹി:ഒഡീഷ രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവിൽ നിന്ന് 300 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സാഹുവിന്റെ ഉടമസ്ഥതയിലുള്ള മുപ്പതോളം സ്ഥലങ്ങളിൽ ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ വർഷത്തെ ഏറ്റവും വലിയ പണവേട്ടയായിരുന്നു ഒഡീഷയിൽ നടന്നതു്. 2010 മുതൽ ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യ സഭാംഗമാണ് ധീരജ് പ്രസാദ് സാഹു.Read More
ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തലവൻ എന്നു നാമകരണം ചെയ്തിരിക്കുന്നു.ജിസ്ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേറ്റ് വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥരായ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ പോരടിക്കുന്ന ധ്വനി സൂചിപ്പിക്കുന്ന പോസ്റ്ററോടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.പൂർണ്ണമായും ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ അറിയപ്പെടാത്ത പല ദൂരൂഹതകളുടേയും മറനീക്കുന്ന […]Read More
ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. ശബരിമലയിലെ ഭക്ത ജനങ്ങളുടെ ബുദ്ധി മുട്ടുകൾ പരിഗണിക്കവേ ദര്‍ശന സമയം കൂട്ടാന്‍ പറ്റുമോ എന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു.Read More
നരഭോജി കടുവയ്ക്ക് മരണ ശിക്ഷ.വനം വകുപ്പ് മന്ത്രി A K ശശീന്ദ്രന്റെ നിർദേശ പ്രകാരം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.നരഭോജികളയ വന്യ ജീവികളെ കൊല്ലാൻ നിയമം ഉണ്ടെന്നും അത് പ്രകാരമാണ് ഉത്തരവെന്നും വനംമന്ത്രി പറഞ്ഞു. വന്യ ജീവി സംരക്ഷണ നിയമത്തിലെ 11((1). (a) പ്രകാരമാണ് നടപടി. കടുവയെ മയക്കുവെടിവച്ച് കൂട്ടികയറ്റണമെന്നും, അതിന് സാധിക്കുന്നില്ലെങ്കിൽ മാത്രമേ വെടിവച്ച് കൊല്ലാവൂ എന്നും ഉത്തരവിൽ […]Read More
