തിരുവനന്തപുരം:സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഞായറാഴ്ച പാളയം അയ്യങ്കാളി ഹാളിൽ നടക്കും. നാളെ രാവിലെ 10.30 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് അധ്യക്ഷത വഹിക്കും. കമ്മീഷൻ അംഗം വി കെ ബീനാകുമാരി മുഖ്യപ്രഭാഷണം നടത്തും.’ തദ്ദേശ സ്വയം ഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി എസ് എം വിജയാനന്ദ് പ്രഭാഷണം നടത്തും.Read More
IFFK 2023തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ നടന് നാനാ പടേക്കറെ കാണികള്‍ കരഘോഷത്തോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പ്രസംഗം നടത്തി. പലസ്തീന് സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന് ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാംസ്കാരിക വകുപ്പ് […]Read More
കരിപ്പൂർ:എയർ ഇന്ത്യ എക്സപ്രസിന്റെ തിരുവനന്തപുരം- കരിപ്പൂർ സർവീസ് ഡിസംബർ 14 ന് തുടങ്ങും. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ നേരിട്ടുള്ള സർവീസാണ് ആരംഭിക്കുന്നത്. വൈകിട്ട് 6.45 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം 7.45 ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്ന് രാത്രി 8 ന് തിരിക്കുന്ന വിമാനം 9.05 ന് തിരുവനന്തപുരത്ത് എത്തുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.Read More
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച നടക്കും.കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം 2 മണിയ്ക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടര്‍ന്ന് കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പിന്നീട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്കരിക്കും. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ […]Read More
ന്യൂഡൽഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്നാരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി.ആരോപണം അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി അതിന്മേൽ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു.ഇത് പരിഗണിച്ചു പ്രമേയം അവതരിപ്പിച്ചാണ് മഹുവയെ ലോക്സഭയിൽ നിന്നും പുറത്താക്കിയത്.റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ അനുവദിച്ചില്ല.Read More
തിരുവനന്തപുരം : കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും.2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു . . കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും.കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് […]Read More
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. കേസില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ന്നു. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും, എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കരിമണല്‍ കമ്പനിയില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് […]Read More
അഞ്ച് വർഷം കൊണ്ട് രാജ്യത്തെ 25 എയര്പ്പോര്ട്ടുകള് സ്വകാര്യവല്‍ക്കരിക്കും : കേന്ദ്ര വ്യോമയാനമന്ത്രി
ന്യൂഡൽഹി : വരുന്നഅഞ്ചുവര്ഷത്തിനകം രാജ്യത്തെ 25എയര്പ്പോട്ടുകള് സ്വകര്യവല്ക്കരിക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഡോക്ടര്‍ വി. കെ. സിംഗ് ലോക്സഭയില്‍ അറിയിച്ചു,കേരളാഎംപിമാരായ അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്, കെ.മുരളീധരന്, ആന്റോ ആന്റണി,ടി എന്‍ പ്രതാപൻ ,കെ. സുധാകരന്, മുഹമ്മദ്ഫൈസല്‍ എന്നിവരുടെ സംയുക്ത്ത ചോദ്യത്തിനു് മറുപടി പറയുകയായിരുന്നു മന്ത്രി. കോഴിക്കട് എയര്പോര്ടിനു പുറമെ ഭുവനേശ്വര്‍, വാരാണസി, അമൃത്സര്‍, ഇന്‍ഡോര്‍,ട്രിച്ചീ,റായ്പൂര്‍,കോയംപത്തൂര്‍,പാറ്റ്ന,മധുരനാക്പൂര്,സൂറത്ത്,റാഞ്ചി,ചെന്നയ്,ജോട്പൂര്,വടോദര,വിജയവാഡ, ഭോപ്പാല്‍, തിരുപ്പതീ, ഹൂഗ്ലി,ഇംഫാല്‍,അഗര്‍ത്തല,ഉദയ്പൂര്‍,ഡറാഡൂണ്‍, രാജമുന്ദ്രിഎന്നിവയാണ് അഞ്ചുവര്‍ഷക്കാലയളവില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നത്.Read More
പാല: പാല ടൗണ്‍ കുരിശുപള്ളി പരിശുദ്ധ അമലോത്ഭവ മാതാ ജൂബിലിതിരുനാള്‍ ആഘോഷം ഡിസംബര്‍ 8 വെള്ളിയാഴ്ച വിവിധ ആഘോഷങ്ങളോടെ നടക്കും . ഇതോടനുബന്ധിച്ച് ജൂബിലി ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വന്പിച്ചഘോഷയാത്രയില് വിവിധ ക്രിസ്ത്യൻ കലാരൂപങ്ങള്‍ അവതരിപ്പിക്കും. മാര്‍ഗംകളി,പരിചമൊട്ടുകളി എന്നി ഇതില്‍പെടും, തൃശൂരിലെ ഓണക്കളിയായ പുലികളി ഘോഷയാത്രയിലെ മുഖ്യയിനാമാകും .ഫിഷ്ഡാന്സ്, ഈഗിള്ഡാന്സ് എന്നിവയ്ക്കുപുറമെ നെറ്റിപ്പട്ടം കെട്ടിയഗജവീരന്മാര് അകമ്പടിയാകും. തെലുംങ്കാനയില് നിന്നുമുള്ള 18 അടിഉയരത്തിലുള്ള അക്രോബൈറ്റിക് ആദിവാസിനൃത്തം ഘോഷയാത്രയ്ക്ക് മോടികൂട്ടും.Read More
തെലുങ്കാനയുടെ സ്വന്തം സീതക്ക ഹൈദരാബാദ് : തെലുങ്കാനയിൽ രേവന്ത് റെഡ്ഢിയും 10മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായത് സീതക്ക എന്ന് വിളിക്കുന്ന ദനസരി അനസൂയ എന്ന വനിതാ അംഗമാണ്. പതിനൊന്നാമത്തെ വയസ്സിൽ നക്സലിസത്തേില് ചേരുകയുംകയും പിന്നീട് നിയമത്തിനു മുന്നിൽ കീഴടങ്ങുകയും ചെയ്ത സീതക്ക നക്സൽ കമാൻഡർ ആയിരുന്നു.തന്റെ മുൻ മേഖല ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുകയും തെരഞ്ഞെടുപ്പില്‍ വിജയിച്ച് എം എൽ എ യും മന്ത്രിയുമായി ഇതിനിടയിൽ അഭിഭാഷക ആവുകയും പി എച്ച് ഡി സ്വന്തമാക്കുകയും ചെയ്തു.ഹൈദരാബാദിലെ […]Read More
