അരുവിക്കര: സ്വകാര്യ ദന്താശുപത്രിയിൽ റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ച് 17കാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി. ചികിത്സയ്ക്കിടെ ഉപയോഗിച്ച റൂട്ട് കനാൽ ഉപകരണം അബദ്ധത്തിൽ പെൺകുട്ടിയുടെ വയറ്റിനുള്ളിലേക്ക് പോയെന്നാണ് പരാതി. കഴിഞ്ഞ 31-ാം തീയതിയായിരുന്നു സംഭവം. തുടർന്ന് പെൺകുട്ടിയെ ആദ്യം അരുവിക്കരയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ രക്ഷാകർത്താക്കളെ വിവരമറിയിക്കാതെ പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ ആശുപത്രിയിലെത്തിച്ചെന്നാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. കൂടാതെ, ദന്താശുപത്രിയിലെ ഡോക്ടർ പെൺകുട്ടിയോട് വായിൽ വിരലിട്ട് ഛർദിക്കാൻ […]Read More
Tags :Health News
കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനാസ്ഥ: പതിനഞ്ചുകാരന് നൽകിയത് കാലാവധി കഴിഞ്ഞ ആൻ്റിബയോട്ടിക്; ഞെട്ടിക്കുന്ന
BY : KRISHNANKUTTY KASARGOD കാസർകോട്: ജീവൻ രക്ഷാകേന്ദ്രങ്ങളാകേണ്ട സർക്കാർ ആശുപത്രികളിൽനിന്ന് രോഗികൾക്ക് മരണക്കെണിയൊരുക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി. കാസർകോട് ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരന് കാലാവധി പൂർത്തിയായ ആൻ്റിബയോട്ടിക് ഗുളികകൾ നൽകുകയായിരുന്നു. നാലു ദിവസത്തോളം ഈ മരുന്ന് കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബായാർ സ്വദേശിയായ അഹമ്മദ് ഇർഫാസ് എന്ന പതിനഞ്ചുകാരനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. കാലിലെ മുറിവിനും […]Read More
ശരീരഭാരം കുറയ്ക്കാൻ 8 മണിക്കൂർ ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ മികച്ചതെന്ന് പഠനം; രക്തസമ്മർദ്ദത്തിൽ വലിയ
ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രം ഭക്ഷണം കഴിക്കുന്ന ‘ടൈം-റിസ്ട്രിക്റ്റഡ് ഈറ്റിംഗ്’ (TRE) രീതി ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണെന്ന് പുതിയ പഠനം. എട്ട് മണിക്കൂർ സമയപരിധിക്കുള്ളിൽ ഭഷണം കഴിക്കുന്നവരിലാണ് 12 മണിക്കൂർ സമയപരിധി ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ ശരീരഭാരം കുറയുന്നതായി കണ്ടത്. ‘ന്യൂട്രീഷൻ & ഡയബറ്റിസ്’ എന്ന ശാസ്ത്ര മാസികയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതിൽ കാര്യക്ഷമമാണെങ്കിലും, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്താൻ ഈ രീതിക്ക് […]Read More
വാഷിംഗ്ടൺ: നാലാഴ്ചത്തെ പ്ലാന്റ്-ബേസ്ഡ് അല്ലെങ്കിൽ വീഗൻ ഡയറ്റ് (Vegan Diet) ശരീരത്തിലെ കോശജ്വലനം (Inflammation) കുറയ്ക്കാനും ജൈവീക വയസ്സ് (Biological Age) കുറയ്ക്കാനും സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെയും ഫ്രെയ്ബർഗ് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡിഎൻഎ മെഥിലേഷൻ (DNA Methylation) എന്ന ജീൻ പ്രവർത്തനത്തെ സ്വാധീനിക്കുന്ന രാസ പ്രക്രിയയിൽ വ്യതിയാനങ്ങൾ വരുത്താൻ വീഗൻ ഭക്ഷണരീതിക്ക് സാധിക്കുന്നുണ്ട്. പ്രതിരോധശേഷി, മെറ്റാബോളിസം, സെല്ലുലാർ പ്രതികരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് […]Read More
ലണ്ടൻ: വാർദ്ധക്യത്തിലും ആരോഗ്യം നിലനിർത്തുന്നതിനും ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ്റെ അളവ് കൂട്ടണമെന്ന പരമ്പരാഗത നിരീക്ഷണങ്ങൾക്ക് വിപരീതമായി പുതിയ പഠന റിപ്പോർട്ട് പുറത്ത്. പ്രോട്ടീൻ്റെ, പ്രത്യേകിച്ച് ചില പ്രത്യേക അമിനോ ആസിഡുകളുടെ ഉപയോഗം കുറയ്ക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം (metabolism) മെച്ചപ്പെടുത്താനും കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ‘സെൽ പ്രസ്സ് ബ്ലൂ’ (Cell Press Blue) എന്ന പ്രമുഖ ജേണലിൽ പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. മൃഗങ്ങളിലും മനുഷ്യരിലും നടന്നിട്ടുള്ള 350-ലധികം ശാസ്ത്ര പഠനങ്ങളെ […]Read More
190 വർഷം വരെ മനുഷ്യൻ ജീവിക്കുമോ? വാർധക്യത്തിന്റെ യഥാർത്ഥ പരിധി കണ്ടെത്താൻ പുതിയ പഠനം “മനുഷ്യന്റെ ആയുസ്സ് എത്രത്തോളം നീട്ടാനാകും?” — നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ചോദ്യമാണിത്. ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി “ബയോഹാക്കർമാർ” ഭക്ഷണക്രമം, സപ്ലിമെന്റുകൾ, പ്രത്യേക ചികിത്സകൾ എന്നിവയിലൂടെ 150-200 വർഷം വരെ ജീവിക്കാമെന്ന് അവകാശപ്പെടുമ്പോൾ, പുതിയൊരു ശാസ്ത്രീയ പഠനം ഈ ചർച്ചയ്ക്ക് പുതിയ വെളിച്ചം നൽകുകയാണ്. NPJ Aging ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, മനുഷ്യന്റെ ശരീരത്തിൽ ജനനം മുതൽ […]Read More
8.5 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരാണോ? അൽഷിമേഴ്സിന്റെ പ്രാരംഭ ലക്ഷണമാകാം എന്ന് പുതിയ പഠനം
വാഷിംഗ്ടൺ: രാത്രിയിൽ 8.5 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് അൽഷിമേഴ്സ് രോഗത്തിന്റെ ആദ്യകാല ലക്ഷണമാകാം എന്ന് പുതിയ പഠന റിപ്പോർട്ട്. ദീർഘനേരത്തെ ഉറക്കവും അൽഷിമേഴ്സുമായി ബന്ധപ്പെട്ട ‘ടൗ’ (tau) പ്രോട്ടീന്റെ അളവും തമ്മിൽ പരസ്പര ബന്ധമുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ‘അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ’ (Alzheimer’s and Dementia) എന്ന പ്രമുഖ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ഫ്രാമിങ്ഹാം ഹാർട്ട് സ്റ്റഡിയിൽ (Framingham Heart Study) ഉൾപ്പെട്ട, ശരാശരി 70 വയസ്സ് പ്രായമുള്ള 2,410 പേരുടെ വിവരങ്ങളാണ് […]Read More
അമിതവണ്ണത്തിനുള്ള മരുന്നുകളിൽ ‘വെഗോവിയും’ ‘സെപ്ബൗണ്ടും’ ഒന്നാമത്; പുതിയ ചികിത്സാ മാർഗ്ഗരേഖ പുറത്തിറക്കി എ.സി.പി
വാഷിംഗ്ടൺ: അമിതവണ്ണവും (Obesity) അമിതഭാരവും നിയന്ത്രിക്കുന്നതിനുള്ള ആധുനിക ചികിത്സയിൽ സെമാഗ്ലൂട്ടൈഡ്, ടിർസെപാറ്റൈഡ് എന്നീ മരുന്നുകളെ ഒന്നാം നിര തിരഞ്ഞെടുപ്പുകളായി ശുപാർശ ചെയ്ത് അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് (ACP). വെഗോവി (Wegovy), ഓസെംപിക് (Ozempic) എന്നീ പേരുകളിൽ അറിയപ്പെടുന്ന സെമാഗ്ലൂട്ടൈഡും, സെപ്ബൗണ്ട് (Zepbound), മൗഞ്ചാരോ (Mounjaro) എന്നീ പേരുകളിലുള്ള ടിർസെപാറ്റൈഡുമാണ് നിലവിൽ ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ മരുന്നുകളെന്ന് എ.സി.പി പുറത്തിറക്കിയ പുതിയ ക്ലിനിക്കൽ ഗൈഡ്ലൈനിൽ വ്യക്തമാക്കുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അമിതവണ്ണത്തിനുള്ള മരുന്നുകളെ എ.സി.പി റാങ്ക് […]Read More
കോപ്പൻഹേഗൻ: വൃക്കയെ ബാധിക്കുന്ന ചെറിയ മുഴകൾക്ക് (T1a Renal Cell Carcinoma) ശസ്ത്രക്രിയയ്ക്ക് പകരമായി ‘മിനിമലി ഇൻവേസീവ് അബ്ലേഷൻ’ (Ablation) രീതി ഫലപ്രദമാണെന്ന് പുതിയ പഠനം. ഡാനിഷ് ഹെൽത്ത് കെയർ രജിസ്ട്രിയിൽ നിന്നുള്ള 1862 രോഗികളുടെ വിവരങ്ങൾ വിശേഷണം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. നാല് സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള മുഴകളുള്ള രോഗികളിൽ അബ്ലേഷൻ, സർജിക്കൽ റിസക്ഷൻ, നെഫ്രെക്ടമി എന്നീ മൂന്ന് ചികിത്സാ രീതികളാണ് താരതമ്യം ചെയ്തത്. അബ്ലേഷൻ രീതിയിൽ മുഴകൾ വീണ്ടും വരാനുള്ള സാധ്യത (Local […]Read More
സ്റ്റാൻഫോർഡ്: ലോകമെമ്പാടും പ്രമേഹ ചികിത്സയ്ക്കും അമിതവണ്ണത്തിനുമായി വ്യാപകമായി ഉപയോഗിക്കുന്ന ജി.എൽ.പി-1 (GLP-1) മരുന്നുകൾ ചിലരിൽ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ജനസംഖ്യയിലെ പത്ത് ശതമാനം ആളുകളിലും കാണപ്പെടുന്ന പ്രത്യേക ജിൻ വകഭേദങ്ങളാണ് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതെന്ന് സ്റ്റാൻഫോർഡ് മെഡിസിനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നു. ടൈപ്പ്-2 പ്രമേഹമുള്ളവരിൽ നാലിലൊന്ന് ഭാഗവും ജി.എൽ.പി-1 വിഭാഗത്തിൽപ്പെട്ട മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ‘ജി.എൽ.പി-1 റെസിസ്റ്റൻസ്’ (GLP-1 Resistance) എന്നറിയപ്പെടുന്ന പ്രതിഭാസം കാരണം ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ […]Read More
