വേൾഡ് വിതൗട്ട് വാർ & വയലൻസ് സംഘടനയുടെ നേതൃത്വത്തിൽ ശാന്തിസംഗമം സംഘടിപ്പിച്ചു; മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു

 വേൾഡ് വിതൗട്ട് വാർ & വയലൻസ് സംഘടനയുടെ നേതൃത്വത്തിൽ ശാന്തിസംഗമം സംഘടിപ്പിച്ചു; മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു

Reported By:DOULATH

തിരുവനന്തപുരം:

വേൾഡ് വിതൗട്ട് വാർ & വയലൻസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ശാന്തിസംഗമം സംഘടിപ്പിച്ചു. മതമൈത്രി സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം മുൻ മന്ത്രി എം. എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു.​സൗത്ത് സോൺ പ്രസിഡന്റ് ബി. എസ്. ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ ഷിബു അപ്പുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി.​ബോധി ഗ്രാം ചെയർമാൻ ജെ. എസ്. അടൂർ, ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (MSF) അംഗം ഡോ. എസ്. എസ്. സന്തോഷ്കുമാർ, തിരുവനന്തപുരം റെസിഡന്റ്സ് അപെക്സ് കൗൺസിൽ പ്രസിഡന്റ് കെ. ജി. ബാബു വട്ടപ്പറമ്പിൽ, സൗത്ത് സോൺ കൺവീനർ ഡോ. മുരളിധരൻ, നെഹ്‌റു കൾച്ചറൽ ഫോറം സെക്രട്ടറി തോംസൺ ലോറൻസ്, ന്യൂസ് ലീഡർ മാനേജിങ് എഡിറ്റർ മാരായമുട്ടം സുരേഷ്, യു. ഡബ്ല്യു. 6 ചെയർമാൻ രാജേന്ദ്രൻ പനവിള, നവകേരളം ഡെയ്‌ലി മാനേജിങ് എഡിറ്റർ സനോഫർ ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.​സൗത്ത് സോൺ കോ-ഓർഡിനേറ്റർ അയൂബ്ഖാൻ സ്വാഗതവും സൗത്ത് സോൺ ട്രഷറർ വി. ജി. സുനിൽകുമാർ നന്ദിയും പറഞ്ഞു.l

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News