ഒടുവിൽ…. സുനിൽദത്ത് സുകുമാരൻ

 ഒടുവിൽ….   സുനിൽദത്ത് സുകുമാരൻ

കവിത ഒടുവിൽ

പുഴയെന്ന് സ്വയം പറഞ്ഞ് നീ

എന്നോടൊപ്പം ഒഴുകി.

എന്റെ വഴിയും താളവും നീ എടുത്ത്

കടമായി കരുതാൻ പറഞ്ഞു.

ഒടുവിൽ —

എന്റെ വഴിയടച്ച്,

അവതാളത്തിൽ ചിരിയടക്കി

എന്റെ ജ്വരവും ജഢവും

നിശ്ശബ്ദമായി കവർന്നു.

മലരിൻ മണമാണെന്ന്

സ്വയം പറഞ്ഞ് നീ

എന്റെ തോട്ടത്തിലേക്ക് വന്നു.

വസിക്കാൻ നിനക്ക് പൂവും,

നുകരാൻ തേനും ഞാൻ തന്നു.

ഒടുവിൽ —

എന്റെ വർണ്ണശലഭങ്ങൾ

നിശ്ശബ്ദമായി

നിന്റെ കെണിയിൽ അമർന്നു.

ഞാൻ നിറച്ച കാട്ടിൻ തണലിൽ

ഇത്തിരി നേരം നീ ഇരുന്നു.

ഞാൻ ഉരച്ച മൊഴികൾ കവർന്ന്

കാടിന് തീയിട്ട് നീ മടങ്ങി.

ഒടുവിൽ —

ഈ ചാരം നിമജ്ജനം ചെയ്യാൻ

കാട്ടാറ് തേടി

ഞാൻ അലഞ്ഞു.

ഒടുവിൽ ഞാനറിഞ്ഞു

എന്റെ കാടും,

എന്റെ കാട്ടാറും

നീ കവർന്നിരുന്നു. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News