ഫ്രീഡം ഫിഫ്റ്റി ഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു; ഉദ്ഘാടനം ഋഷിരാജ് സിംഗ് നിർവഹിച്ചു
By :DOULATH
തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. മുൻ എം.എൽ.എ അഡ്വ. ശരത് ചന്ദ്രപ്രസാദ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഗാന്ധി ജയന്തി സന്ദേശം നൽകുകയും ചെയ്തു.മുൻ സി.ഡബ്ല്യു.സി (CWC) ചെയർപേഴ്സൺ അഡ്വ. ഷാനിഫ ബീഗം, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദ്മിനി തോമസ്, സിനിമാ താരം കലാവേദി ബിജു, നൗഷാദ് തോട്ടുംകര എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 50 വ്യക്തിത്വങ്ങൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഫ്രീഡം ഫിഫ്റ്റി വനിതാ കൺവീനർ തനൂജ തനു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
