കണ്ണൂർ/കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകടി ഏൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരണപ്പെട്ടു. പട്ടുവം സ്വദേശിനി നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് വിദഗ്ധ ചികിത്സ നൽകിവരുന്നതിനിടെയായിരുന്നു അന്ത്യം. അതേസമയം, കൊല്ലം ജില്ലയിലും പാമ്പുകടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാമൻകുളങ്ങര സ്വദേശി സുദേവനാണ് ഇന്ന് രാവിലെ പാമ്പുകടിയേറ്റത്. വീട്ടുപരിസരം വൃത്തിയാക്കുന്നതിനിടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും 24 […]Read More
By:Sumeshkrishnan ന്യൂഡൽഹി: തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനം അപകടത്തിൽപ്പെട്ടു. സൂറിച്ചിലേക്ക് പുറപ്പെടാനിരുന്ന LX147 വിമാനത്തിനാണ് ടേക്ക് ഓഫിനിടെ എൻജിൻ തകരാറിനെത്തുടർന്ന് തീപിടിച്ചത്. പൈലറ്റിന്റെ മനഃസാന്നിധ്യം കൊണ്ട് വലിയൊരു ദുരന്തം ഒഴിവായെങ്കിലും, വിമാനത്തിൽ നിന്നുള്ള അടിയന്തര ഒഴിപ്പിക്കലിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിമാനത്തിൽ നാല് കുട്ടികളടക്കം 232 യാത്രക്കാരാണ് ഉണ്ടായിരുന്നത്. റൺവേയിലൂടെ കുതിച്ചുയരാൻ തയ്യാറെടുക്കുന്നതിനിടെ എൻജിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലാൻഡിങ് ഗിയറിന് സമീപം തീ […]Read More
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ പ്രതിനിധികളുമായി നടത്താനിരുന്ന നിർണായക സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുതിർന്ന ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരുടെ ഇസ്ലാമാബാദ് യാത്ര റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ നേതൃത്വത്തിനിടയിലെ ആഭ്യന്തര തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് ചർച്ചകളിൽ നിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. “ഇറാൻ നേതൃത്വത്തിൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അവർക്ക് പോലും അറിയില്ല. ഇത്തരം […]Read More
By :Sumeshkrishnan വലിയതുറ: യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുക്കാട് ബാലനഗർ സ്വദേശി നിതിൻ (23), കൊച്ചുവേളി പൊഴിക്കര സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി പൊഴിക്കരയിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടകംപള്ളി സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. വലിയതുറ എസ്.എച്ച്.ഒ അശോക് കുമാർ, എസ്.ഐ […]Read More
പൂന്തുറ: മാരകായുധങ്ങളുമായി വീട് അതിക്രമിച്ചുകയറി കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മാണിക്കവിളാകം ഗായത്രി ഭവനിൽ ഹെറാൾഡിന്റെ മകൻ ജെനിൻ (24) ആണ് പിടിയിലായത്. ഈ കേസിൽ മുട്ടത്തറ സ്വദേശി ബിനു (33), മുട്ടത്തറ ഐ.ഡി.പി കോളനിയിൽ തൻസിലാസിന്റെ മക്കളായ ബെനാൻസ് (28), ബിനോയ് (29), ബബ്ലു (24) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. പള്ളിയിൽ നടന്ന ഡി.ജെ പ്രോഗ്രാമിനിടെ പ്രതികൾ മോശമായി പെരുമാറിയത് […]Read More
കോവളം: വാക്കുതർക്കത്തിനൊടുവിൽ യുവാക്കളെ വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികളിൽ ഒരാളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് ആർ.കെ.എൻ റോഡ്, ശിവകൃപയിൽ ജയചന്ദ്രന്റെ മകൻ സച്ചിൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 23-ന് രാത്രി കോവളം കുഴിയംവിള ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെങ്ങാനൂർ സ്വദേശികളായ യുവാക്കളുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെടുകയും, തുടർന്ന് ഇവരെ മർദ്ദിക്കുകയും വെട്ടുക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കോവളം എസ്.എച്ച്.ഒ (SHO) അരുൺകുമാർ ജെ.പിയുടെ […]Read More
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിനെ തുടർന്ന് വിവിധ മേഖലകളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. രാത്രി സമയങ്ങളിൽ 10–15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ Kerala State Electricity Board (കെ.എസ്.ഇ.ബി.) വാക്കാൽ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതാണ് നിയന്ത്രണ നടപടികൾക്ക് കാരണം. ഒരാഴ്ച മുമ്പ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും സമാനമായ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടുംചൂടിൽ ജനങ്ങൾ വലയുന്നതിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ വൈദ്യുതി തടയുന്നത് സർക്കാരിന്റെ വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പവർകട്ട് ഇല്ലാത്ത പത്തു വർഷം എന്ന വാഗ്ദാനം വെറും പാഴ്വാക്കായെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പിണറായി സർക്കാർ ജനങ്ങളോട് വലിയ നുണകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന ഈ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടനടി പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭവുമായി […]Read More
ജയ്പൂർ: കാൻസർ അതിജീവികൾ അചഞ്ചലമായ പ്രതീക്ഷയുടെയും അസാമാന്യമായ ധീരതയുടെയും പ്രതീകങ്ങളാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ജയ്പൂരിലെ ഭഗവാൻ മഹാവീർ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ സംഘടിപ്പിച്ച 23-ാമത് കാൻസർ സർവൈവേഴ്സ് ഡേ (Cancer Survivors’ Day) ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന രാജ്യത്തെ ആരോഗ്യമേഖലയിലെ വിടവുകൾ നികത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി പ്രകാരം ഇതുവരെ 13,000 കോടിയിലധികം രൂപ ചെലവിൽ 68 ലക്ഷത്തിലധികം കാൻസർ […]Read More
