സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും പ്രദർശിപ്പിക്കണം: മന്ത്രി കെ. മുരളീധരൻ

 സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും പ്രദർശിപ്പിക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം:

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒപി സമയവും വ്യക്തമാക്കുന്ന ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. താഴെത്തട്ടിലെ പല ആരോഗ്യ കേന്ദ്രങ്ങളിലും ഒപി സമയത്ത് ഡോക്ടർമാർ ഉണ്ടാകാറില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്നുമുള്ള പൊതുജന പരാതികളെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ, അവരുടെ വിഭാഗം, രോഗികളെ പരിശോധിക്കുന്ന സമയം എന്നിവ വ്യക്തമായി ഉൾക്കൊള്ളുന്ന ബോർഡുകൾ ഒപി വിഭാഗത്തിന് മുന്നിലും ആശുപത്രിയുടെ പ്രധാന കവാടങ്ങളിലും സ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഈ പുതിയ ക്രമീകരണം നടപ്പിലാകുന്നതോടെ ആശുപത്രികളിൽ ഉണ്ടാകുന്ന തിരക്ക് വലിയളവിൽ നിയന്ത്രിക്കാനും രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാനും സാധിക്കും. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നിർദ്ദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News