മഞ്ചേരി: പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛന് ആകെ 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് കേസിൽ ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. രണ്ട് പോക്സോ കേസുകളിലായി 60 വർഷം വീതം കഠിനതടവാണ് പ്രതിക്ക് ലഭിച്ചത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ (ക്രൈം 725/25) 12 വയസ്സുകാരിയായ കുട്ടിയെ 2023 സെപ്റ്റംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ […]Read More
Tags :kerala news
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരളയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ രണ്ടാം വാരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ഭാരവാഹികളായി രാജൻ വി. പൊഴിയൂർ (ചെയർമാൻ), അനീഷ് ലാലാജി (വൈസ് ചെയർമാൻ), ശ്രീലക്ഷ്മി ശരൺ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കമ്മിറ്റി ഭാരവാഹികൾ: രൂപീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറി പോളി വടക്കൻ, ട്രഷറർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയ […]Read More
തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാർഥിച്ച് സംസ്ഥാനത്ത് ഇന്ന് കർക്കടക വാവുബലി. പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. കർക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് പിതൃബലിക്ക് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ഈ ദിവസം ബലി അർപ്പിച്ചാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലും പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് തിരുവല്ലത്ത് ഒരുക്കിയിട്ടുള്ളത്. പുലർച്ചെ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ […]Read More
ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിച്ചു. ഡ്രൈവർ വെള്ളയിൽ സ്വദേശി ബിജിലേഷ്, കണ്ടക്ടർ കോവൂർ സ്വദേശി എൻ.എം. അരുൺ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ 14 യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയിലെ ബിഡതിയിൽ ഇന്ന് രാവിലെ 6.40-നാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. മുൻവശത്തേക്ക് കൂടുതൽ ആഘാതമേറ്റതാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിന് ഇടയാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 7-ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ, കാസർകോട് എന്നീ ജില്ലകളിലാണ് പ്രാദേശിക ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാണ്. […]Read More
തൃശൂർ മെഡിക്കൽ കോളജിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
BY:Mahamooda Malappuram തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ‘അമ്മയും കുഞ്ഞും’ ബ്ലോക്ക് കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാരും ജീവനക്കാരും വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിനുള്ള കാരണം ഇതുവരെ […]Read More
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗത തടസ്സവും നേരിട്ടു.Read More
അവയവക്കടത്ത് കേസ്: സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ലേക് ഷോറിലെ പ്രമുഖ
കൊച്ചി: കേരളത്തെ നടുക്കിയ നിയമവിരുദ്ധ അവയവ മാറ്റിവെക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കടത്തിന് പിന്നിലെ വൻ സാമ്പത്തിക ഇടപാടുകളിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കുമാണ് ഇഡി ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ജോൺ അലക്സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരെ ഇഡി നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ശസ്ത്രക്രിയകളുടെ മറവിൽ ഡോക്ടർമാർക്ക് വൻതുക കമ്മീഷനായി ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ ആശുപത്രി […]Read More
ഗുരുവായൂർ പുന്നത്തൂർ കോട്ടയിൽ ആനകളുടെ സുഖചികിത്സയ്ക്ക് തുടക്കമായി; ഔഷധക്കൂട്ടുമായി ഒരു മാസം നീളുന്ന
തൃശ്ശൂർ: ഗുരുവായൂരപ്പന്റെ ഗജവീരന്മാർക്ക് ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാനുള്ള വാർഷിക സുഖചികിത്സയ്ക്ക് പുന്നത്തൂർ ആനത്താവളത്തിൽ തുടക്കമായി. റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന ഈ സവിശേഷ പരിചരണം ലോകത്തിന് തന്നെ മികച്ചൊരു മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം കൊമ്പനായ ജൂനിയർ വിഷ്ണുവിന് ആദ്യ ഔഷധ ചോറുരുള നൽകിക്കൊണ്ടാണ് ഈ വർഷത്തെ സുഖചികിത്സയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് പ്രശസ്ത ഗജവീരന്മാരായ വിനായകൻ, ഗോപീകൃഷ്ണൻ ഉൾപ്പെടെയുള്ള മറ്റ് ആനകൾക്കും പ്രത്യേക ആയുർവേദ […]Read More
